ആ ചോദ്യങ്ങൾ എനിക്ക് കേൾക്കുന്നത് തന്നെ ഇഷ്ടമല്ല.! മനസ്സ് തുറന്ന് നമിത

നമിത പ്രമോദ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തി ഇപ്പോൾ തിളങ്ങി നില്‍ക്കുകയാണ്. നമിത ക്യാമറക്ക് മുന്നില്‍ എത്തുന്നത് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ്. നമിത പരമ്പരയില്‍ മാതാവിന്റെ വേഷമാണ് ചെയ്തത്. ശേഷം താരം അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Parents should give sex education to children, opines Namitha Pramod -  CINEMA - CINE NEWS | Kerala Kaumudi Online

പിന്നീട് നമിത ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ചത് രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ്. നമിത നായികയാവുന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് നമിത സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ഇപ്പോള്‍ നടി മുന്നില്‍ വന്നിരുന്ന സിനിമകളുടെ ടീം നോക്കി സിനിമ തെരഞ്ഞെടുത്തിരുന്ന താന്‍ നായിക എന്ന നിലയില്‍ തനിക്ക് പെര്‍ഫോം ചെയ്യാനുള്ള സിനിമകളാണ് ഇനിമുതല്‍ സ്വീകരിക്കുന്നതെന്ന് തുറന്നു പറയുകയാണ്.

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലമാണോ; പരിഹാസകന് മറുപടിയുമായി നമിത പ്രമോദ് |  Namitha Pramod Dileep

നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്‌ബേഴ്‌സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ചിലരുടെ ചോദ്യം ഉടനെ തുടങ്ങും. ഇനി എന്നാണ് അടുത്ത സിനിമ, ഇപ്പോള്‍ സിനിമയില്ലേ എന്നൊക്കെയുള്ള ചോദ്യം, അത് എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. അങ്ങനെ ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാറുമില്ല. അവരെ മൈന്‍ഡ് ചെയ്യാറുമില്ല. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങള്‍ക്കും അഭിപ്രായം വിളിച്ചു ചോദിക്കുന്നത് ലാലു അങ്കിളിനോടാണ് എന്ന് നമിത പറഞ്ഞു. ആദ്യമൊക്കെ ടീമും, ബാനറും നോക്കിയാണ് ഓരോ സിനിമകള്‍ തെരെഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പ്രധാന്യമൊക്കെ ഞാന്‍ നോക്കും. തുടക്കകാലത്ത് എനിക്ക് എന്റെ ആദ്യ രണ്ടു സിനിമകളില്‍ എന്റെ ശബ്ദം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. എന്റെ വോയിസ് ആണുങ്ങളെ പോലെയാണ് എന്നതായിരുന്നു കാരണം എന്നും നടി പറഞ്ഞു.

Related posts