മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാലയായി നമിത.

നമിത പ്രമോദ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നമിത അഭിനയരംഗത്ത് അരങ്ങേറിയത് ബാലതാരമായാണ്. തുടർന്ന് നായികയായെത്തി മലയാളികളുടെ മനസ്സിലിടം നേടി. താരം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്. ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് സിനിമയ്ക്ക് പുറമെയുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് താരം പറയുന്ന ഒരു അഭിമുഖമാണ്. നമിത പ്രമോദ് ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. താരം ദിലീപിന്റെ നായികയായി സൗണ്ട് തോമ, വില്ലാളിവീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നമിതയ്ക്ക് ദിലീപുമായി അടുത്ത സൗഹൃദമുണ്ട്. നമിതയുടെ അടുത്ത സുഹൃത്താണ് ദിലീപിന്റെ മകൾ മീനാക്ഷി. നാദിര്‍ഷയുടെ മക്കളുമായും ഇവര്‍ക്ക് സൗഹൃദമുണ്ട്. നാദിര്‍ഷയുടെ മൂത്ത മകളായ ആയിഷയുടെ വിവാഹം അടുത്തിടെയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മീനാക്ഷിയായാലും ആയിഷയായാലും സ്വന്തം കുടുംബം പോലെയാണെന്ന് നമിത പ്രമോദ് പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു നമിത മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. മിക്കവാറും കാണുന്നവരാണ് ഞങ്ങള്‍. സ്ഥിരം വിളിക്കാറുമുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. മീനൂട്ടിയെ സ്വാഗതം ചെയ്ത് ആയിഷയും നമിതയും എത്തിയിരുന്നു. മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും നമിത എത്താറുണ്ട്. മീനാക്ഷിയുമായി മാത്രമല്ല കാവ്യ മാധവനും ദിലീപുമായും അടുത്ത ബന്ധമുണ്ട് നമിതയ്ക്ക്. പുറത്ത് പോവുമ്പോള്‍ ഇടയ്ക്ക് പര്‍ദ്ദ ഉപയോഗിക്കാറുണ്ട് താനെന്ന് നമിത പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞുതന്നത് കാവ്യ മാധവനായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

Related posts