മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നാദിർഷ. മിമിക്രി മേഖലയിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതനാക്കുന്നത്. അവിടെ നിന്ന് സിനിമയിലേക്കും എത്തിയ നാദിര്‍ഷ സംവിധാന രംഗത്തേക്കും ചുവട് വച്ചിരുന്നു. പൃഥ്വിരാജ് ഇന്ദ്രജിത് ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമർ അക്ബർ അന്തോണി എന്ന chithram സംവിധാനം ചെയ്തായിരുന്നു താരം സിനിമ സംവിധാന രംഗത്തേക്ക് എത്തുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ മേരാ നാം ഷാജി കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയവയാണ് താരം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.
ഇപ്പോഴിതാ താന്‍ ബോധംകെട്ട് വീണ് ആശുപത്രിയിലായി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നാദിര്‍ഷ. ചില യൂട്യൂബ് ചാനലുകളിലും മാധ്യമങ്ങളിലുമായിരുന്നു നാദിര്‍ഷ ബോധംകെട്ട് ആശുപത്രിയില്‍ ആയി എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് മറുപടിയുമായി നാദിര്‍ഷ രംഗത്തെത്തിയത്.
ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം എന്നാണ് നാദിര്‍ഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണെന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും നാദിര്‍ഷ പങ്കുവച്ച ചിത്രത്തിലുണ്ട്. നാദിര്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘സാര്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാന്‍ മാത്രമേ ആഗ്രഹം ഉള്ളൂ ദൈവം കാത്തു കെള്ളും’ എന്നാണ് ഒരു കമന്റ്.