BY AISWARYA
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷാ. മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.ഇരുവരുടെയും സൗഹൃദത്തിന് 34 വര്‍ഷം പഴക്കമുണ്ട്.
കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്.തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
‘ഇങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് നീണ്ട 34 വര്‍ഷങ്ങള്‍. പ്രിയ സഹോദരന് ജന്മദിനാശംസകള്‍’- എന്നാണ് നാദിര്‍ഷാ കുറിച്ചത്. ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി നാദിര്‍ഷയുടെ മകളാണ്.ദിലീപ്- നാദിര്‍ഷ ടീമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’.വയോധികന്റെ വേഷത്തിലാണ് നടന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കേശുവായി ദിലീപ് വേഷമിടുമ്പോള്‍ ഉര്‍വശിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.