ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഭ്രമണം സീരിയലിന്റെ ക്യാമറമാന്‍ പ്രതീഷ് നെന്മാറയാണ് താരത്തിന്റെ ഭര്‍ത്താവ്, ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മഴവില്‍ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെ വീണ്ടും പ്രേക്ഷരുടെ മനം കവരുകയാണ് താരം ഇപ്പോൾ. സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുകയാണ് വീട്. ആരതി എന്ന കഥാപത്രമാണ് സ്വാതി സീരിയലില്‍ അവതരിപ്പിക്കുന്നത്. ഈ പരമ്പരയുടെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് താരം.
അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വ്വാഹമില്ല. അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു. മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നു. മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും.
മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്ബൊ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്. അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുള്‍ ക്രൂ സപ്പോര്‍ട്ടീവായി നിന്നു. കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക എന്നാണ് താരം പറയുന്നത്.