ബ്രൈറ്റ് അടിച്ചു നടക്കുന്നവർക്ക് പണിയുമായി എം വി ഡി.

രാത്രിയാത്രയിൽ വണ്ടിയുടെ ഡിംലൈറ്റ് അടിക്കാത്തവർക്കും വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവർക്കും ഇനി പിഴയിൽ ഒതുങ്ങാതെ കടുത്ത ശിക്ഷ നൽകും. ഇതിനായി തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താൻ മൊബൈൽ വലുപ്പത്തിൽ ഉള്ള ലക്‌സ് മീറ്റർ ആകും ഉപയോഗിക്കുക.

രാത്രിയിൽ വാഹന അപകടങ്ങൾ കൂടുന്ന ഈ സാഹചര്യത്തിൽ ഇനി മുതൽ ലക്‌സ് മീറ്റർ ഉപയോഗിച്ചു പരിശോധന കർശനമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് ഈ ചുമതല. നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്സിലും കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ഹാലജൻ എച്ച്.ഐ.ഡി. എൽ.ഇ.ഡി. ബൾബുകളാണ് നിർമാണക്കമ്പനികൾ ഘടിപ്പിക്കാറുള്ളത്.

എന്നാൽ ഇനി മുതൽ ലൈറ്റ്ന്റെ അളവ് കൂടിയാൽ അത് ലക്‌സ്‌മീറ്റർ കണ്ടു പിടിക്കും. വാഹന ഉടമ നിയമ പ്രകാരം ശിക്ഷയ്ക്ക് അര്ഹനാകും. ഇതിനൊപ്പം ഡിം ലൈറ്റ് അടിക്കാത്തവരും കുടുങ്ങും. ലക്‌സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനയങ്ങൾക്കെതിരെ പിഴ ചുമത്താനും ബോധ വത്കരണം നടത്താനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Related posts