തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഭിനേതാക്കൾ ഇറങ്ങുന്നതിന് വിമർശിച്ച് നടൻ മുരളി ഗോപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആർട്ടിസ്റ്റുകൾ ഇറങ്ങരുത് എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ .എന്നാണ് തനിക്ക് തോന്നുന്നത് എന്ന് മുരളി വ്യക്തമാക്കി
ഓരോ തരം മുദ്രകുത്തലുകളുണ്ടാകാറുണ്ട് ഓരോ സിനിമ ഇറങ്ങുമ്പോഴും. ഈ മുദ്രകുത്തലുകൾ നമ്മുടെ പല നിരൂപകരും തൊഴിലാക്കിയവരാണ്.എന്നാൽ നിരീകക്ഷകന്റെ രാഷ്ട്രീയം ആണ് തന്റേത് എന്നാണ് മുരളി ഗോപി പറഞ്ഞത്. ദൃശ്യം 2 ആണ് മുരളിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് മുരളി ഗോപി ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. തിരക്കഥകൃത്തായും അദ്ദേഹം വിജയം കൈവരിച്ച വ്യക്തിയാണ്. മോഹൻലാൽമോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ ലുസിഫർ ഒരുക്കിയതും മുരളി ഗോപിയാണ്.