ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിൽ അപ്പയ്ക്കും അമ്മയ്ക്കും പ്രശ്‌നമായിരുന്നു! മുക്ത പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മുക്ത. ഒറ്റ നാണയം എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അച്ഛനുറങ്ങാത്ത വീട്, നസ്രാണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. താമരഭരണി എന്ന തമിഴ് ചിത്രത്തോടെ മുക്ത തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കും സുപരിചിതയായി മാറി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മുക്ത വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മിനി സ്‌ക്രീനിൽ താരം സജീവമാണ്. കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു മുക്ത കാഴ്ച വച്ചത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുമുണ്ട്. ഇപ്പോഴിതാ താമരഭരണി എന്ന സിനിമയിൽ ​​ഗ്ലാമറസായി അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് മുക്ത. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുക്ത താമരഭരണി അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

തമിഴിൽ പോയപ്പോഴും പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞിരുന്നു. തെലുങ്കിലേക്കാണ് ആദ്യം പോയത്. അപ്പയാണ് അന്ന് കൂടെ വന്നത്. തമിഴിൽ വന്ന സമയത്തും ഭാഷാപ്രശ്‌നമുണ്ടായിരുന്നു. കന്നഡയിലും അഭിനയിച്ചിരുന്നു. ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിൽ അപ്പയ്ക്കും പ്രശ്‌നമായിരുന്നു. എനിക്ക് അതേക്കുറിച്ച് അന്നറിയില്ല. ഇന്നായിരുന്നുവെങ്കിൽ താമരഭരണി ചെയ്യില്ലായിരുന്നു. കറുപ്പാന കയ്യാലേ എന്ന ഗാനത്തിലൂടെയാണ് പലരും എന്നെ അറിയുന്നത്. വൻഹിറ്റായിരുന്നു ആ ഗാനം. ഇപ്പോഴും കോളേജ് കുട്ടികൾ ആ പാട്ടിനൊപ്പം ഡാൻസ് ചെയ്യാറുണ്ട്. വിശാലിനോട് മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ബാനു വേറെ ലെവലിൽ എത്തേണ്ടിയിരുന്ന ആർടിസ്റ്റാണെന്ന് വിശാൽ പറഞ്ഞിരുന്നു. ആ സമയത്താണ് എനിക്ക് കുറച്ച് ഫാമിലി ഇഷ്യൂസ് വന്നത്. അത് തലയിൽ വരച്ചിട്ടുള്ളതാണ്. അത് മാറ്റാൻ പറ്റില്ല. അമ്മയുടെ ദാമ്പത്യത്തിൽ സംഭവിച്ച കാര്യമായിരുന്നു.

ഗ്ലാമറസ് കഥാപാത്രം വന്നാൽ ചെയ്യേണ്ടെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. സ്‌കൂളിന്റെ ഫ്രണ്ടിൽ മതിലിലൊക്കെ ആ പോസ്റ്ററുണ്ടായിരുന്നു. എന്റെ കഴിവുകൾ മനസിലാക്കുന്ന സിസ്‌റ്റേഴ്‌സായിരുന്നു അവിടെയുണ്ടായിരുന്നത്. അവരാണ് എന്ന പ്രോഗ്രാമിന് കൊണ്ടുപോയിരുന്നത്. അമ്മ ജോലി ചെയ്യുന്ന സ്‌കൂളിലെ അധ്യാപകരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് നല്ല ടെൻഷനിലായിരുന്നു ഞങ്ങളെല്ലാം. ഗ്ലാമറസ് പ്രകടനങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. കോസ്റ്റിയൂമൊക്കെ കിട്ടിയ സമയത്ത് നമുക്കൊന്നും പറയാനില്ലല്ലോ.

Related posts