റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ്. പ്രേക്ഷകർക്ക് താരത്തിന്റെ കുടുംബവും ഏറെ സുപരിചിതമാണ്. റിമിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് സഹോദരി റീനുവും സഹോദരൻ റിങ്കുവുമൊക്കെ. നടി മുക്തയാണ് റിങ്കുവിന്റെ ഭാര്യ. അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയിൽ താരം നിരവധി ചിത്രങ്ങളിൽ വേഷം ഇട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. പിന്നീട് വിവാഹത്തെ തുടർന്ന് താരം അഭിനയ രംഗത്ത് നിന്നും അവധി എടുത്തിരുന്നു. വിവാഹ ശേഷം താരം പിന്നീട് ടെലിവിഷൻ രംഗത്ത് സജീവമായി. നിരവധി പരമ്പരകളിൽ താരം വേഷമിട്ടിരുന്നു.
റിമിയും മുക്തയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് എത്താറുണ്ട്. മുക്തയുടേയും റിങ്കുവിന്റെയും മകൾ കൺമണി എന്ന കിയാരയും സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സ് കവർന്നു കഴിഞ്ഞു. ഇവർ മാത്രമല്ല, നൃത്തത്തിലും ടിക് ടോക്ക് വിഡിയോസിലും ഇതിനോടകം ശ്രദ്ധ നേടിയ മറ്റൊരാളും കുടുംബത്തിലുണ്ട്. റിമിയുടെ അമ്മ റാണി. ഇപ്പോഴിതാ, റാണിയും മുക്തയും ഒന്നിച്ചുള്ള രസകരമായ ഒരു ഇൻസ്റ്റഗ്രാം റീൽ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. കസ്തൂരി മാൻ എന്ന ചിത്രത്തിലെ, കുളപ്പുള്ളി ലീലയും സോനാ നായരും ചേർന്നുള്ള ഒരു രംഗമാണ് ഇവർ പുനരാവിഷ്കരിച്ചിരിക്കുന്നത്.
View this post on Instagram