കണ്മണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുക്ത! ആശംസകൾ നേർന്ന് ആരാധകരും!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. അതുപോലെ റിമിയുടെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. റിമിയുടെ കുടുംബത്തിലെ മറ്റൊരു താരമാണ് മുക്ത. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത ജോർജിനെ വിവാഹം ചെയ്തത്. മുക്തയുടെ കണ്മണി എന്നുവിളിക്കുന്ന കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള താരം, കുട്ടിയുടെ എല്ലാ വിശേഷങ്ങളും ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ കൺമണി കുട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ആഘോഷമാക്കുന്നത് റിമിയും മുക്തയും കുടുബാംഗങ്ങളും ചേർന്നാണ്. കൺമണി കുട്ടിക്ക് പിറന്നാൾ ആശംസകൾ നൽകി കൊണ്ട് റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ കൺമണിക്ക് പിറന്നാൾ ആശംസകൾ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.


തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്. ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്.2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.

Related posts