തവളച്ചാട്ടം മുതൽ മരംകേറ്റം വരെ ! മകളുടെ വെക്കേഷൻ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചു മുക്ത!

കുട്ടികളുടെ പഠനവും ഒഴിവുസമയവും എല്ലാം മൊബൈലിലും കമ്പ്യൂട്ടറിലും ഒതുങ്ങിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ നടി മുക്ത തന്റെ കുഞ്ഞിനെ എന്തായാലും അങ്ങനെ ഇലക്ട്രോണിക് ഉപകാരണങ്ങളിലേക്ക് തളച്ചിടില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇൻസ്റാഗ്രാമിലൂടെ തന്റെ മകൾ കണ്മണിക്കായി ഈയിടെ താരം തയാറാക്കിയ സമ്മർ വെക്കേഷൻ പ്ലാൻ പങ്കുവെച്ചിരുന്നു. മുക്ത മകൾക്കായി കണ്ടു പിടിച്ചിരിക്കുന്നത് ശാരീരിക വ്യായാമം ഉറപ്പു വരുത്തുന്ന ഒരു പ്ലാൻ ആണ്. തന്നാലാകും വിധം തന്റെ കൂട്ടുകാർക്കൊപ്പം കളിച്ചു തിമിർത്ത അവധിക്കാലം മകൾക്കായി ഉണ്ടാക്കികൊടുക്കുകയാണ് ഈ അമ്മ.

വേനലവധി ദിവസങ്ങൾ, കുഞ്ഞുന്നാളിൽ ഓരോ അവധിക്കാലത്തും മാതാപിതാക്കൾക്കും, കൂട്ടുകാർക്കും കസിൻസിനും ഒപ്പം ഒരുപാട് ശാരീരിക അഭ്യാസങ്ങൾ ചെയ്തതൊക്കെ എനിക്കിപ്പോഴും ഓർമയുണ്ട്. അതുപോലെ തന്നെ കണ്മണി കുട്ടിയുടെ അവധിക്കാലവും ഒരുപാട് ശാരീരിക അഭ്യാസങ്ങളുള്ള ഒരു സമയമാക്കി മാറ്റണം എന്ന് എനിക്ക് തോന്നുന്നു. വെറുതെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് മുന്നിൽ സമയം കൊല്ലാതെ, ഡാൻസ്, കളികൾ, വ്യായാമം അങ്ങനെ എല്ലാം ഉൾക്കൊള്ളിക്കണം എന്ന് മുക്ത കുറിച്ചു.

മകൾ കൺമണിയുടെ ഒരു വീഡിയോയും തന്റെ കുറിപ്പിനൊപ്പം മുക്ത ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയിൽ കൊറോണകാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ എല്ലാവരും ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യണം എന്ന് കുഞ്ഞു കണ്മണി ഓർമിപ്പിക്കുന്നുണ്ട്. അതിനൊപ്പം കണ്മണി എങ്ങനെയാണ് തന്റെ അവധികാലം അടിച്ചു പൊളിക്കുന്നതെന്നും കാണാം. തവളച്ചാട്ടം മുതൽ മരംകേറ്റം വരെ, ചുറുചുറുക്കോടെ ഒരുപാട് ശാരീരിക അഭ്യാസങ്ങൾ ആസ്വദിച്ചു ചെയ്യുകയാണ് ഈ വീഡിയോയിൽ. മുക്തയുടെ മകൾ കണ്മണി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത് കൊച്ചമ്മ റിമി ടോമിയുടെ വീഡിയോ ബ്ലോഗുകളിലൂടെയാണ്. ഇതിനു പുറമെ, അടുത്തിടെ സൂപ്പർ 4 റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിൽ റിമിക്ക് സർപ്രൈസ് ആയി കണ്മണിയും അനിയൻ കുട്ടാപ്പിയും എത്തിയിരുന്നു. സിനിമ താരം മുക്ത ഇപ്പോൾ ടെലിവിഷനിൽ തിളങ്ങുകയാണ്. കൂടത്തായി എന്ന ഹിറ്റ് സീരിയലിന് ശേഷം താരം തമിഴിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. വേലമ്മാൾ എന്ന സീരിയലിൽ ഉമയാൾ എന്ന കഥാപാത്രമായാണ് മുക്ത വേഷമിടുന്നത്.

Related posts