2013ലാണ് നടനും എംഎൽഎയുമായ മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോൾ അതും പരാജയമായിരിക്കുകയാണ്. നടനും സി.പി.എം കൊല്ലം എം എൽ എ കൂടിയായ മുകേഷിനെതിരേ പരസ്ത്രീ ബന്ധം, തെറിപറഞ്ഞ് ഭീഷണിപ്പെടുത്തൽ, അമിത മദ്യപാനം നടത്തി സ്ഥലകാല ബോധം നഷ്ടപെടൽ, പീഢനം എന്നീ പരാതികളാണുള്ളത്.
മുകേഷിന്റെ ആദ്യ ഭാര്യ നടി സരിതയായിരുന്നു. കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു എന്നാണ് വരുന്ന വിവരങ്ങൾ. മേതിൽ ദേവികയ്ക്ക് മുകേഷിനേക്കാൾ 22 വയസ് കുറവാണ്. മേതിൽ ദേവിക ഏറെ കാലമായി അകന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.
നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന മേതിൽ ദേവിക മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിലും സ്വർണ മെഡൽ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്. സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്.