കേരളം കൈകോർത്തൂ! ഇനി മുഹമ്മദിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ നാളുകൾ!

മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി കേരളമൊന്നാകെ ഒരേ മനസ്സോടെ ചേര്‍ന്നു. ഇതോടെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയിലധികം തുക അക്കൗണ്ടിലെത്തി. വൈകിട്ട് അ‍ഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ തുക എത്തിയതായി ഫെഡൽ ബാങ്ക് അധികൃതര്‍ കുടുംബത്തെ അറിയിച്ചു.

May be an image of 2 people and text

മാട്ടൂൽ സെൻട്രലിലെ റഫീഖിൻ്റെയും മറിയുമ്മയുടെയും മകനായ കുഞ്ഞുമുഹമ്മദിനെയാണ് അപൂർവ രോഗം കീഴ്‍പ്പെടുത്തിയത്. മൂത്തമകൾ അഫ്രയും ഇതേ രോഗം ബാധിച്ചു കിടപ്പിലായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞുമുഹമ്മദിനും രോഗം ബാധിച്ചത് കുടുംബത്തിൻ്റെ അവസ്ഥ ദുരിതപൂര്‍ണമാക്കി. പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗത്തിന് 18 കോടി രൂപ വിലയുള്ള സോൾ ജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. എന്നാൽ ഇത്രയധികം വിലവരുന്ന മരുന്നു വാങ്ങി ചികിത്സിക്കാനുള്ള സാഹചര്യത്തിലല്ലായിരുന്നു കുടുംബം. ഈ അവസ്ഥ പുറംലോകം അറിഞ്ഞതോടെയാണ് കുഞ്ഞുമുഹമ്മദിനായി കേരളം കൈകോര്‍ത്തത്.

May be a cartoon of 2 people and text that says "05 MONDAY Mohammed's Treatment Committee Post Mattool anchayth, Kannur Kerala India e-mail: muhammed.reotment@gmalil .com 7 ദിവസം കൊണ്ട് 18 കോടി SMA ബാധിച്ച മുഹമ്മദിനെ ഏറ്റെടുത്ത സന്മസുള്ള ലോകമേ... നന്ദി moham mohammedno medoc_cha MohammedpcCharity ohmmedPCKpr PCKn"

ആസിഫ് അലി ഉൾപ്പടെ പലപ്രമുഖരും ഈ വാർത്ത പങ്കുവച്ചിരുന്നു. ഇന്ന് ഉച്ചയോടെ തന്നെ കുടുംബത്തിൻ്റെ അക്കൗണ്ടിലേക്ക് 14 കോടിയോളം രൂപ എത്തിയിരുന്നു. 18 കോടിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സുമനസുകൾ മുന്നിട്ടിറങ്ങിയതോടെ കേരളം ഇതുവരെ കാണാത്ത സഹായധന സമാഹരണം നടന്നു. കുഞ്ഞുമുഹമ്മദിൻ്റെ ചികിത്സയ്ക്കാവശ്യമായ 18 കോടിയിലധികം തുക അക്കൗണ്ടിലെത്തി. 10 രൂപ മുതൽ 10,000 വരെ അയച്ച് ദൗത്യത്തിനൊപ്പം ആളുകൾ പങ്കുചേ‍ർന്നു. ഇതോടെ കുഞ്ഞുമുഹമ്മദിൻ്റെ മാതാപിതാക്കളും അമ്പരന്നിരിക്കുകയാണ്. യുഎസിൽ നിന്നാണ് സോൾ ജെസ്മ എന്ന മരുന്ന് എത്തിക്കേണ്ടത്.

Related posts