മൃദുല ഇനി യുവയ്ക്ക് സ്വന്തം!

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് മൃദുല വിജയ്. ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം താരം വിവാഹിതയായി. നടന്‍ യുവ കൃഷ്ണയാണ് മൃദുല വിജയിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇവരുടെ വിവാഹം നടന്നത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം നടന്നത് രാവിലെ എട്ട് മണിക്കും എട്ട് പതിനഞ്ചിനും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹചടങ്ങ്. എല്ലാവരോടും സ്‌നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടര്‍ന്നും ഈ സ്‌നേഹവും കരുതലും വേണമെന്ന് മൃദുലയും യുവയും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇവരുടെ വിവാഹത്തിന് ഇടനില നിന്നത് നടി രേഖ രതീഷ് ആയിരുന്നു. രേഖയുടെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു മൃദുലയും യുവയും കണ്ടുമുട്ടിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹിതര്‍ ആകുന്നത്.

അഭിനയത്തിന് പുറമെ ഡാന്‍സിലും മിമിക്രിയിലും മൃദുല സജീവമാണ്. യുവകൃഷ്ണ ആകട്ടെ മെന്റലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളില്‍ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

Related posts