മാന്യനായ കല്യാണച്ചെക്കനെ കണ്ടോ എന്ന് യുവ, അയ്യേ നാണക്കേടെന്ന് മൃദുലയും.!

കഴിഞ്ഞ ദിവസമാണ് നടി മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹം നടന്നത്. ഇരുവരും വിവാഹിതരായത് വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷമാണ്. വിവാഹച്ചടങ്ങ് നടന്നത് ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ശേഷം ഹോട്ടലില്‍ വെച്ച് വിവാഹ വിരുന്ന് നടത്തി. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. വിവാഹം നടത്തിയത് കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരുന്നു.

യുവയും മൃദുലയും വിവാഹഫോട്ടോകൾക്ക് പോസ് ചെയ്തത് വളരെ സന്തോഷത്തോടുകൂടിയാണ്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് മുണ്ട് മടക്കി കുത്തി നിക്കര്‍ കാട്ടി കൂളിങ് ഗ്ലാസ് വെച്ച് മൃദുലയെ നോക്കി നില്‍ക്കുന്ന യുവയുടെ ചിത്രമാണ്. സോഷ്യല്‍ മീഡിയയിലൂടെ മൃദുലയും യുവയും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. മൃദുല ഫോട്ടോ പങ്കുവെച്ചത് ഷെയിം ഷെയിം പപ്പി ഷെയിം എന്ന ക്യാപ്ഷനോടുകൂടിയാണ്. എന്നാൽ യുവയുടെ ക്യാപ്ഷൻ വളരെ മാന്യനായ കല്യാണ ചെക്കനെ കണ്ടോയെന്നായിരുന്നു.

ഈ പോസ്റ്റിന് ഒരാൾ കമന്റ് ചെയ്തത് കല്യാണത്തിനെങ്കിലും നല്ലൊരു നിക്കര്‍ വാങ്ങി ഇട്ടുകൂടെ അണ്ണായെന്നായിരുന്നു. വേറൊരാള്‍ പറഞ്ഞത് ആടുതോമയെയും ഉര്‍വശി ചേച്ചിയേയും പോലെയുണ്ടെന്നായിരുന്നു. ചിത്രത്തിന് താഴെ ഇരുവരും ക്യൂട്ട് കപ്പിള്‍സാണ് എന്ന കമന്റുകളും ഉണ്ട്.

Related posts