യുവയെ മിസ് ചെയ്യുന്നുവെന്ന് മൃദുല! എവിടെപ്പോയി എന്ന് ആരാധകർ.

മൃദുല വിജയിയും യുവ കൃഷ്ണയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ ജൂലൈ എട്ടിന് ആയിരുന്നു. വിവാഹച്ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറിയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് മൃദുലയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. യുവയുടെ ചിത്രം പങ്കുവെച്ച് മിസ് ചെയ്യുന്നു എന്നാണ് മൃദുല കുറിച്ചത്. നടി പങ്കുവെച്ച സ്റ്റോറി പെട്ടന്ന് തന്നെ വൈറലായി മാറി. യുവ എവിടെ പോയി എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഒരുമിച്ചുള്ള മറ്റൊരു ഫോട്ടോയും മൃദുല പങ്കുവെച്ചിട്ടുണ്ട്.

മൃദുല സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മികച്ച ഫോളോവേഴ്‌സും മൃദുലയ്ക്കുണ്ട്. വിവാഹത്തെ തുടര്‍ന്ന് സീരിയലില്‍ നിന്ന് ചെറിയ അവധി എടുത്തിരിക്കുകയാണ്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവില്‍ മൃദുല അഭിനയിക്കുന്നത്.

Related posts