ഞാന്‍ ഏട്ടന് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ല: ഗോസ്സിപ്പുകളോട് പ്രതികരിച്ച് മൃദുല വിജയ്!!

യുവകൃഷ്ണയും മൃദുല വിജയിയും മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരുടെയും വിവാഹം നടന്നത് കഴിഞ്ഞ ജൂലൈയിലാണ്. മൃദ്‌വ എന്നാണ് ഇരുവരും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. മൃദുലയും യുവയും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും മറ്റ് വീഡിയോകളും ഒക്കെ പങ്കുവെച്ച് താരങ്ങള്‍ രംഗത്തെത്താറുണ്ട്. ഇവരുടെ പേരിൽ വിവാഹത്തിന് ശേഷം പല ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോള്‍ മൃദുല അതിനെല്ലാം മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്.

യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തലക്കെട്ടില്‍ കുറേ വാര്‍ത്തകള്‍ കാണാന്‍ സാധിച്ചു. ഞാന്‍ ഏട്ടന് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. അച്ഛനും അമ്മയും എനിക്ക് അണിയാന്‍ തന്ന ആഭരണങ്ങള്‍ കണ്ടിട്ടാണെങ്കില്‍ അത് വീട്ടുകാരുടെ സന്തോഷത്തിന് തന്നതാണ്. അതെന്റേത് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ ഏട്ടന് കൊടുത്തിട്ടില്ല. പിന്നെയുള്ളത് രേഖ രതീഷിനെ ക്ഷണിക്കാത്തത് എന്ത് കൊണ്ടാണെന്നുള്ളതാണ്. അതും തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണ്.

രേഖ ചേച്ചി സാധാരണ ഒരു ആഘോഷങ്ങള്‍ക്കും പങ്കെടുക്കാറില്ല. പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണ്. നിങ്ങളെന്നെ കല്യാണം വിളിക്കണ്ട. വില്‍ച്ചാലും ഞാന്‍ വരില്ല. എന്റെ മകന്റെ കല്യാണത്തിന് പോലും പോകില്ല. രേഖ ചേച്ചി എന്‍ഗേജ്‌മെന്റിനും വന്നില്ലായിരുന്നു. ഞങ്ങള്‍ അതിനും ക്ഷണിച്ചിരുന്നു. ചേച്ചിയെ കാണാതെ വന്നപ്പോള്‍ ഓരോ ചാനലുകളും അവരുടെ ഇഷ്ടാനുസരണം വാര്‍ത്ത മെനഞ്ഞ് എടുത്തതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. പ്രതികരിക്കാന്‍ പോയാലും അത് മറ്റൊരു തരത്തില്‍ വാര്‍ത്തയാകും. അതുകൊണ്ട് ക്ഷമിക്കുകയാണ് എന്നും മൃദുല പറഞ്ഞു.

Related posts