ഒന്നര വര്‍ഷത്തോളം ആ കഥാപാത്രത്തിനു വേണ്ടി ഇക്കാര്യങ്ങളെല്ലാം ഉപേക്ഷിച്ചു! മനസ്സ് തുറന്ന് മൃദുല വിജയ്

മൃദുല വിജയ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം മലയാള പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. നടന്‍ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം കുറച്ചു നാളുകൾക്ക് മുൻപായിരുന്നു നടന്നത്. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ് താരം. പുതിയതായി ആരംഭിക്കുന്ന പരമ്പരയുടെ ഭാഗമാകുന്നു എന്ന വിശേഷം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. തുമ്പപ്പൂ എന്നാണ് പുതിയ പരമ്പരയുടെ പേര്. അണിഞ്ഞൊരുങ്ങാന്‍ ഒരു താല്‍പര്യവുമില്ലാത്ത വീണയുടേയും, തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്‌കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂ പറയുന്നത്.

മലയാളികളുടെ പ്രിയങ്കരിയായ നായിക മൃദുല വിജയ് ആണ് വീണയായി എത്തുന്നത്. ഇപ്പോഴിതാ പരമ്പര നായിക മൃദുല വിജയ് പങ്കിട്ട വാക്കുകള്‍ ആണ് വൈറലായി മാറുന്നത്. വീണയെക്കുറിച്ച് മൃദുല വിജയുടെ വാക്കുകള്‍ ഇങ്ങനെ, ശരിക്കും ബോള്‍ഡായ ഒരു കഥാപാത്രമാണ് വീണ. അണിഞ്ഞൊരുങ്ങി നടക്കാന്‍ അവള്‍ക്കൊട്ടും താല്‍പര്യമില്ല. അതായിരുന്നു നമ്മുടെ മുന്നിലെ ചലഞ്ചും. തീരെ ഒരുങ്ങാനും പാടില്ല എന്നാല്‍ ഭംഗിയായിരിക്കുകയും വേണം. മുന്‍പ് ‘കൃഷ്ണതുളസി’ ലെ മുത്തുമണിയായപ്പോള്‍, അതൊരു നാടന്‍പെണ്‍കുട്ടി ആയിരുന്നത് കാരണം വലിയ ഒരുക്കങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

ഒന്നര വര്‍ഷത്തോളം ആ കഥാപാത്രത്തിനു വേണ്ടി ത്രെഡ് ചെയ്യാത്തെയും നെയില്‍പോളിഷ് ഉപയോഗിക്കാതെയും ഇരുന്നിട്ടുണ്ട്. വീണയ്ക്ക് വേണ്ടിയും അത്തരം ഒരുക്കങ്ങള്‍ ഉണ്ട്. അതൊക്കെയും വിശദമായി പറയാം..’

Related posts