മിനിസ്ക്രീൻ താരങ്ങളും ദമ്പതികളുമായ മൃദുലയും യുവ കൃഷ്ണയും മലയാളികൾക്ക് വളരെ പ്രിയങ്കരരാണ്. ഇരുവരും സീരിയൽ രംഗത്ത് വളരെ സജീവമായുണ്ട്. ഇവർ വിവാഹിതരാവുന്നതിന് മുൻപേ തന്നെ മലയാളികളുടെ മനസ്സിലിടം നേടിയിരുന്നു. മൃദുലയുടെയും യുവയുടെയും മൃദ്‌വ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെയാണ് ഇവർ സമ്പാദിച്ചത്. രണ്ടുപേരുടെയും വീഡിയോകൾ വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. താരദമ്പതികളുടെ വിശേഷങ്ങളറിയാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.
അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. പ്രസവം കഴിഞ്ഞ് ഇത്രയും പെട്ടെന്ന് സുന്ദരിയായി തിരിച്ചെത്താൻ മൃദുലയ്ക്ക് സാധിച്ചോ എന്നാണ് ആരാധകർ ചോദിച്ചത്. ഒടുവിൽ സൗന്ദര്യം വീണ്ടെടുത്തതിന് പിന്നിലെ രഹസ്യമെന്താണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. മൃദ്വാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രസവശേഷമുള്ള വിശേഷങ്ങൾ മൃദുല പങ്കുവെച്ചത്. ‘മൃദുലയ്ക്ക് പ്രസവമാണോ അതോ സിസേറിയൻ ആയിരുന്നോ എന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. ലേബർ റൂമിലേക്ക് ഞാൻ ചിരിച്ച് കൊണ്ട് പോവുന്നത് കണ്ടിട്ടായിരിക്കും എല്ലാവരും അങ്ങനൊരു ചോദ്യം ചോദിക്കുന്നത്. എന്നാൽ തനിക്ക് നോർമൽ ഡെലിവറിയായിരുന്നു.
കുഞ്ഞിന് കെയർ കൊടുക്കുന്നത് പോലെ തന്നെ അമ്മയ്ക്കും കെയർ കൊടുക്കണമെന്നുള്ളത് അത്യാവശ്യമാണ്. സഹ്യ എന്ന് പറയുന്ന പ്രസവാനന്തര ചികിത്സയാണ് താൻ നടത്തുന്നതെന്നും ചികിത്സ തുടങ്ങിയിട്ട് ഏകദേശം ഏഴ് ദിവസമായെന്നും നടി പറഞ്ഞു. പ്രസവത്തിന് ശേഷം എന്റെ ശരീരം വളരെ വീക്കായി പോയി. നടുവേദനയും സ്റ്റിച്ചിട്ടതിന്റെ വേദനയുമൊക്കെയായി നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ചികിത്സ തുടങ്ങി രണ്ടാമത്തെ ദിവസം മുതൽ എനിക്ക് മാറ്റം വന്ന് തുടങ്ങി. ഇത് വളരെ സത്യസന്ധമായി ഞാൻ പറയുന്നതാണെന്ന് മൃദുല സൂചിപ്പിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്.