ഞങ്ങളുടേത് ഒരു പ്ലാൻഡ് പ്രഗ്നൻസിയായിരുന്നില്ല. ധ്വനിയെ ദൈവത്തിന്റെ സമ്മാനമായാണ് കാണുന്നത്! മൃദല വിജയ് പറഞ്ഞത് കേട്ടോ!

മിനിസ്ക്രീൻ താരങ്ങളും ദമ്പതികളുമായ മൃദുലയും യുവ കൃഷ്ണയും മലയാളികൾക്ക് വളരെ പ്രിയങ്കരരാണ്. ഇരുവരും സീരിയൽ രംഗത്ത് വളരെ സജീവമായുണ്ട്. ഇവർ വിവാഹിതരാവുന്നതിന് മുൻപേ തന്നെ മലയാളികളുടെ മനസ്സിലിടം നേടിയിരുന്നു. മൃദുലയുടെയും യുവയുടെയും മൃദ്‌വ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെയാണ് ഇവർ സമ്പാദിച്ചത്. രണ്ടുപേരുടെയും വീഡിയോകൾ വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. താരദമ്പതികളുടെ വിശേഷങ്ങളറിയാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയിരിക്കുകയാണ് മൃദുലയും യുവയും. വിവാഹത്തിന് മുൻപും ശേഷവുമെല്ലാം ഇരുവരും ഷോയിലെത്തിയിരുന്നു. എന്നാൽ ഇത്തവണ മകൾ ധ്വനിയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഫിസിക്കലിയാണെങ്കിലും ഇമോഷണലിയാണെങ്കിലും നമ്മൾ കുറേ സാക്രിഫൈസ് ചെയ്ത് കുഞ്ഞിന് വേണ്ടി നമ്മളെത്തന്നെ മാറ്റിവെക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ല അമ്മയാവുക എന്നത്. ഞങ്ങളുടേത് ഒരു പ്ലാൻഡ് പ്രഗ്നൻസിയായിരുന്നില്ല. ഒരുവർഷം കഴിഞ്ഞ് മതി എന്നൊക്കെയാണ് തീരുമാനിച്ചത്. കല്യാണം കഴിഞ്ഞ് നാലാമത്തെ മാസം തന്നെ ഞാൻ ഗർഭിണിയായി. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവാണെന്നറിഞ്ഞപ്പോൾ ഞാൻ എക്‌സൈറ്റഡായിരുന്നു. ഏട്ടനാവട്ടെ ഭയങ്കര നാണവും. വീട്ടിൽ വച്ചാണ് ഞാൻ ടെസ്റ്റ് ചെയ്തത്. അച്ഛനും അമ്മയുമാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്. അത് കഴിഞ്ഞാണ് ഏട്ടനെ വിളിക്കുന്നത്. ചുമ്മാതിരിക്ക്, നീ വെറുതെ പറയുവല്ലോ. രണ്ട് വരയൊക്കെ കാണുന്നത് വെറുതെയാണെന്നാണ് യുവ പറഞ്ഞത്. നാണം കാരണം ഏട്ടൻ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നില്ല.


കല്യാണം കഴിഞ്ഞ് ഞങ്ങളൊന്നിച്ച് പുറത്തൊക്കെ പോവുമ്പോൾ ബേബി പ്ലാനിംഗിനെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു. ഇപ്പോഴൊന്നും പ്ലാനില്ല, ഒരുവർഷം കഴിഞ്ഞ് മതിയെന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ടാണ് തനിക്കൊരു ചമ്മൽ വന്നതെന്നായിരുന്നു യുവയുടെ വിശദീകരണം. പ്രതീക്ഷിക്കാതെ വന്ന അതിഥിയായത് കൊണ്ട് ധ്വനിയെ ദൈവത്തിന്റെ സമ്മാനമായാണ് തങ്ങൾ കാണുന്നതെന്നും മൃദുലയും യുവയും പറഞ്ഞു. പ്രസവം കഴിഞ്ഞ് മൂന്ന് മാസക്കാലം മാതൃത്വം ആസ്വദിക്കാൻ കഴിഞ്ഞിരുന്നല്ലെന്ന് മൃദുല പറഞ്ഞു. പ്രസവശേഷമുള്ള ആദ്യത്തെ പതിനഞ്ച് ദിവസം ഇപ്പോഴും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളാണ്. സ്റ്റിച്ചിന്റെ പെയ്‌നും ഉറക്കമില്ലായ്മയുമൊക്കെയായി നന്നായി ബുദ്ധിമുട്ടിയിരുന്നു. അതെല്ലാം മാറിയ ശേഷമാണ് ഒന്ന് എൻജോയ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് യുവയും കുടുംബവും നൽകിയ പിന്തുണ വലുതായിരുന്നിരുന്നെനും മൃദുല പറഞ്ഞു.

Related posts