യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്. ഇപ്പോൾ ഇരുവരും ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്.
താരങ്ങൾ ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്. ഇപ്പോളിതാ കുഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വരുമെന്ന് ആരാധകരോട് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മൃദുല വിജയ്. റെഡി ടു പോപ്പ് എന്ന തലക്കെട്ട് നൽകി കൊണ്ടാണ് താരം ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ബേബി ഷോവർ ചടങ്ങിൽ മൃദുലയോടും യുവയോടും ഏത് കുഞ്ഞ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ യുവ ആദ്യം പറഞ്ഞത് ആൺകുഞ്ഞ് എന്നായിരുന്നു. എന്നാൽ പിന്നീട് അത് തിരുത്തി, ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയാൽ മതി എന്നായി. മൃദുലയ്ക്കും അതേ ആഗ്രഹമാണ്.