അങ്ങനെ ആ ആഗ്രഹം സഫലമായി! സന്തോഷം പങ്കുവച്ച് മൃദുല!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്. ഇപ്പോൾ ഇരുവരും ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. താരങ്ങൾ ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസം മൃദുലയ്ക്ക് തന്റെ ജീവിതത്തിൽ ഏറെ സന്തോഷകരമായ സംഭവമാണ് ഉണ്ടായത്.

താരത്തിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നുള്ളത്. ആ സ്വപ്നമാണ് കഴിഞ്ഞ ദിവസം സഫലമായത്. തന്റെ പുതിയ വീട്ടിൽ നിന്നും മൃദുല ഭർത്താവ് യുവ കൃഷ്ണയുടെ ചെയ്ത വ്‌ലോഗാണ് ഇപ്പോൾ യൂട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടുന്നത്. തന്റെ പുതിയ വീടിന്റെ പാലുകാച്ചലും മറ്റ് ചടങ്ങുകളും പ്രേക്ഷകരുമായി പങ്കുവച്ച താരം തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്ന് വ്യക്തമാക്കി.

മൃദുല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ഭർത്താവ് യുവ കൃഷ്ണയും പറഞ്ഞു. തന്റെ വിവാഹത്തിന് മുന്നേ തുടങ്ങിയ വീടുപണിയായിരുന്നുവെന്നും എന്നാൽ വിവാഹ ശേഷമാണ് അത് പൂർത്തീകരിക്കാൻ സാദിച്ചതെന്നും മൃദുല വ്യക്തമാക്കി. തിരുവനന്തപുരത്ത് വിഴവൂരിലാണ് തങ്ങളുടെ പുതിയ വീടെന്നും വീട്ടിനു ചുറ്റും പച്ചപ്പും മല നിരകളുമൊക്കെയാണെന്ന് വ്യക്തമാക്കി. വീട് മൃദുലയുടെ പ്ലാനായിരുന്നുവെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും യുവ കൃഷ്ണ പറഞ്ഞു. എന്നാൽ കുറെ കാര്യങ്ങളിൽ യുവയുടെ നിർദേശങ്ങളും താൻ ചോദിക്കാറുണ്ടായിരുന്നെന്നും മൃദുല പറഞ്ഞു. വീടിന്റെ ഇന്റീരിയർ കാര്യങ്ങൾ താനാണ് നോക്കിയതെന്ന് യുവ വ്യക്തമാക്കി.

Related posts