അങ്ങനെ ചെയ്യുന്നത് മോശപ്പെട്ട പരിപാടിയാണ്! വ്യാജവർത്തകൾക്ക് എതിരെ മൃദുല!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്.

ഇപ്പോളിതാ വ്യാജവാർത്തകളെക്കുറിച്ച് പറയുകയാണ് താരങ്ങൾ, ഞങ്ങളുടെ ഈ വീഡിയോകൾ വെച്ച് ഒത്തിരിയാളുകൾ വീഡിയോ ചെയ്യുന്നുണ്ട്. ഇതൊരു യൂട്യൂബ് ചാരിറ്റിയായിട്ടാണ് ഞങ്ങൾ ഉദ്ദേശിച്ചിരിക്കുന്നത്. ഞങ്ങളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ വീഡിയോസിന് വളരെ മോശമായിട്ടുള്ള തമ്പ് നെയിൽ നൽകുന്നത് എന്തിനാണ്, ആൾക്കാരെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് കുറേ നാളുകളായി കണ്ടു കൊണ്ടിരിക്കുന്നത്, എന്നാൽ ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് പലരും കൊടുക്കാറുള്ളത്. ചിലർ ലിങ്ക് ഓപ്പണാക്കാതെ തമ്പ് നെയിൽ മാത്രം കണ്ട് നമ്മളോട് വന്ന് അതേ കുറിച്ച് ചോദിക്കാറുമുണ്ട്. നിങ്ങൾ വീഡിയോസ് ഇട്ടോളൂ, വിശേഷങ്ങൾ പങ്കുവെച്ചോളൂ.

എന്നാൽ വ്യൂസ് കിട്ടാനായി മാത്രം ഇമ്മാതിരി തമ്പ് നെയിൽ ചെയ്യുന്നത് മോശപ്പെട്ട പരിപാടിയാണ്. മലയാളത്തിൽ ഇതിനെ പിതൃശൂന്യത എന്ന് പറയും. ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകൾ ഇടൂ. ഒരാളുടെ ജീവിതം കുളം തോണ്ടുന്ന തരത്തിലല്ല തമ്പ് നെയിൽ ഇടേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ തമ്പ് നെയിൽ ഉണ്ടാക്കുമ്പോഴാണ് ഒരു യൂട്യൂബർ വിജയിക്കുന്നത്. ഞങ്ങൾ തന്നെ വായിച്ച് വിഷമിച്ച ഒരുപാട് തമ്പ് നെയിലുകളുണ്ട്. ഞാനും ഏട്ടനും ഡിവോഴ്സായി എന്ന് വരെ പറഞ്ഞ് വീഡിയോ വന്നു. പിന്നെ ഞാൻ ഏട്ടന് എത്ര സ്ത്രീധനം തന്നു എന്നും മൃദുല യുവയോട് ചോദിക്കുന്നുണ്ട്. ഇരട്ടക്കുട്ടികളാണ് എന്ന് പറയുന്ന യൂട്യൂബേഴ്സിനോട് നിങ്ങൾ ഇപ്പോൾ സ്‌കാനിംഗും തുടങ്ങിയോ എന്നാണ് എന്റെ ചോദ്യം. എന്റെ ഭാര്യയ്ക്ക് ഇരട്ടക്കുട്ടികളാണോ എന്നത് ഞാൻ പോലും അറിഞ്ഞിട്ടില്ല. പിന്നെ നിങ്ങളെങ്ങനെ അറിഞ്ഞു, പുതിയ സ്‌കാനിംഗ് മെഷീൻ വല്ലതും ഇറക്കിയിട്ടുണ്ടെങ്കിൽ ഞങ്ങൾക്കും ഷെയർ ചെയ്യണം. ഞങ്ങൾക്ക് ഇരട്ടക്കുട്ടികളല്ല, അത് തെറ്റിദ്ധാരണയാണ്

Related posts