യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.
യുവയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന രണ്ട് ഫോട്ടോകൾക്കൊപ്പമാണ് മൃദുലയുടെ വാലന്റൈൻസ് ഡേ ആശംസ. ഒരു ഫോട്ടോ 2021 വാലന്റൈൻസ് ഡേയ്ക്ക് എടുത്തതാണ്, മറ്റൊന്ന് ഇന്ന് എടുത്തതും. ‘ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത്, അല്ലേ ഏട്ടാ എന്ന് ചോദിച്ചുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ മൂന്ന് മാസം ഗർഭിണിയായ മൃദുലയുടെ കുഞ്ഞ് വയറും കാണാം. ഗർഭിണിയാണ് എന്ന സന്തോഷവാർത്തയും താരദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. മൃദുലയുടെ ഗർഭകാലം വളരെ ദയനീയമാണ് എന്ന് കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്ത് വന്നിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഛർദ്ദിക്കുന്ന മൃദുല മൂക്കിൽ പഞ്ഞി വച്ച് നടക്കുന്ന വീഡിയോ പങ്കുവച്ചത് സഹോദരി പാർവ്വതിയാണ്.
ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. അതേസമയം മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയയി കഴിഞ്ഞ ദിവസം അമ്മയായിരുന്നു