ഞങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ചു! സന്തോഷ വാർത്ത പങ്കുവച്ച് മൃദുല!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാര്‍ത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

May be an image of 2 people, people standing and outdoors

തങ്ങളുടെ ജീവിതത്തിലേക്ക് ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന വിവരാണ് യുവയും മൃദുലയും പങ്കുവെച്ചത്. പ്രെഗ്നന്‍സി ടെസ്റ്റിന്റെ ചിത്രത്തോടെയാണ് മൃദുല ഗര്‍ഭിണിയാണെന്ന വിവരം താരങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ മൃദുല പങ്കുവെച്ച കുറിപ്പ വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ ഇവര്‍ക്ക് ആശംസകളുമായി സീരിയല്‍ ലോകത്ത് നിന്നുമുള്ളവരും ആരാധകരും രംഗത്തെത്തി. തങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് മൃദുല പറയുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും വേണം, ഡോക്ടര്‍ തനിക്ക് വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്നും നടി പറയുന്നു.

”ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഞാന്‍ തുമ്പപ്പൂ സീരിയലില്‍ നിന്നും പിന്മാറുകയാണ്. അതേസമയം ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ആയ മൃദ്വ വ്ളോഗ്സിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും” എന്നായിരുന്നു മൃദുല കുറിച്ചത്. ഇതിന് പിന്നാലെ താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ എത്തി. റെബേക്ക സന്തോഷ്, അലീന പടിക്കല്‍, ദിയ മേനോന്‍, ഷിയാസ് കരീം, തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.

Related posts