മൃദുലയും യുവയും തങ്ങളുടെ പൊന്നോമനയ്ക്ക് നൽകിയ പേരെന്തെന്ന് അറിയുമോ!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്.

കുറച്ചു നാളുകൾക്ക് മുൻപാണ് പെൺകുഞ്ഞിന് മൃദുല ജന്മം നൽകിയത്. നിരവധിപേർ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പൊന്നോമനയുടെ ഏറ്റവും പുതിയ വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം കുട്ടിയുടെ പേര് എന്താണ് എന്നും താരം പുറത്തുവിട്ടു.

ധ്വനി എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ധ്വനി കൃഷ്ണ എന്നാണ് കുട്ടിയുടെ മുഴുവൻ പേര്. പേര് നല്ല ക്യൂട്ട് ആയിട്ടുണ്ടല്ലോ എന്നാണ് മലയാളികൾ പറയുന്നത്. അതേസമയം കുട്ടിയുടെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ ഞങ്ങൾക്ക് താല്പര്യമുണ്ട് എന്നും യൂട്യൂബ് ചാനലിൽ കൂടുതൽ വീഡിയോകൾ പങ്കുവെക്കണം എന്നുമാണ് മലയാളികൾ ആവശ്യപ്പെടുന്നത്. കുട്ടിയുടെ നൂലുകെട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉടൻതന്നെ ഇതിൻറെ വീഡിയോ താരം യൂട്യൂബിൽ പങ്കുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts