കുഞ്ഞിനുള്ള സാധനങ്ങൾ എല്ലാം വാങ്ങി മൃദുലയും യുവയും: പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്. ഇപ്പോൾ ഇരുവരും ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. താരങ്ങൾ ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്.

ഇപ്പോളിതാ കുഞ്ഞിനുള്ള സാധനങ്ങൾ വാങ്ങിയിരിക്കുകയാണ് മൃദുലയും യുവയും. കുഞ്ഞെന്നെത്തുമെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. പാർവ്വതിയുടെ മകൾ യാമിയോടൊപ്പമുള്ള ചിത്രവും മൃദുല പങ്കിട്ടിരുന്നു. മൃദുലയുടെ നിറവയറിൽ കയറിയിരുന്ന് ഉമ്മവെയ്ക്കുന്നതായിരുന്നു ചിത്രം.

ഇപ്പോൾ വലിയ സ്‌നേഹമാണ് കാണിക്കുന്നതെന്നും മറ്റേ വാവയും കൂടി പുറത്ത് വന്ന് കഴിയുമ്പോൾ എന്താകുമെന്ന് കണ്ടറിയണം എന്നാണ് മൃദുല കുറിച്ചത്. മൃദുല സാധനങ്ങൾ വാങ്ങുന്ന വീഡിയോ പങ്കുവെച്ചതോടെ കുട്ടി മൃദുലയ്ക്കും കുട്ടി യുവയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറയുകയാണ് ആരാധകർ.

Related posts