അല്ലാതെ അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകുകയില്ല: ഗോസിപ്പുകളോട് പ്രതികരിച്ച് മൃദുല യുവ ദമ്പതികൾ!

യുവ കൃഷ്ണയും മൃദുല വിജയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നവദമ്പതികളാണ്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ് ഇരുവരും. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയും ആരാധകരും ആഘോഷമാക്കിയിരുന്നു. മൃദ്വ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. നവദമ്പതികളുടെ പുതിയ വിശേഷങ്ങൾക്കൊപ്പംതന്നെ ഗോസിപ്പുകളും വന്നുതുടങ്ങി.

വിവാഹ ശേഷം മൃദുലയ്ക്ക് വേണ്ടി യുവ ഫ്ലാറ്റ് വാങ്ങി, വിവാഹത്തിന് പിന്നാലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി, തുടങ്ങി നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം വിവാഹത്തിന് രേഖ രതീഷിനെ ഒഴിവാക്കി എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളും ഇരുവർക്കും നേരെ ഉയരുകയുണ്ടായി. തങ്ങൾക്ക് വളച്ചൊടിച്ച വാർത്തകളോ ഗോസിപ്പുകളോ കേൾക്കാൻ നേരമില്ല എന്നാണ് മൃദ്‌വ പറയുന്നത്. എങ്കിലും കഴിഞ്ഞദിവസവും ഇരുവർക്കും എതിരെയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പുറത്തുവന്ന വിവാദങ്ങൾക്ക് ഇപ്പോൾ മറുപടി നൽകുകയാണ് ഇവർ.

ഒരുപാട് വളച്ചൊടിച്ച വാർത്തകൾ കാണുന്നുണ്ട് എങ്കിലും അതിന്റെ പുറകെ പോകാൻ നേരം ഇല്ലാഞ്ഞിട്ടാണ്. പ്രതികരിക്കാൻ നിന്നാൽ സമയവും, മറ്റും വേസ്റ്റ് ആകും എന്നേ ഉണ്ടാകൂ. അല്ലാതൊരു ഗുണവും അത്കൊണ്ട് ഉണ്ടാവുകയില്ല. ഒരു പ്രത്യേക വ്യക്തി ഉണ്ട് ഈ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ എന്നൊന്നും വിശ്വസിക്കുന്നില്ല. കാരണം അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾക്ക് ആവശ്യം സബ്സ്ക്രേബേഴ്സും റീച്ചുമാണ്. അത് കിട്ടാൻ വേണ്ടി ഇത്തരം പല വാർത്തകളും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഞങ്ങൾ ഇതും അങ്ങനെയേ കണ്ടിട്ടുള്ളൂ.


രേഖചേച്ചിയുമായി ഞങ്ങളെ ചേർത്തുകൊണ്ട് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയിൽ. അതിൽ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങൾ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാൽ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാൻ വരില്ല എന്ന്. സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് രേഖചേച്ചി പറഞ്ഞിരുന്നു എന്നും മൃദ്വ പറഞ്ഞു.

Related posts