അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു! മൃദുല പറയുന്നു!

മൃദുല വിജയ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നടന്‍ യുവകൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹം ഈ വര്‍ഷമാണ് നടന്നത്. വിവാഹ ശേഷവും ഇരുവരും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മൃദുല പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മൃദുലയുടെ കരിയര്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി എന്ന് സൂചിപ്പിക്കുന്ന വീഡിയോ ആരാധകര്‍ ഉണ്ടാക്കിയിരുന്നു. അത് കണ്ടതിന് ശേഷമുള്ള താരത്തിന്റെ പ്രതികരണമാണ് വീഡിയോയില്‍.

മൃദുലയുടെ വാക്കുകള്‍ ഇങ്ങനെ, -‘ഞാന്‍ ഫീല്‍ഡില്‍ എത്തിയിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും ഫോട്ടോസുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയും ചെയ്തിട്ട് പത്ത് വര്‍ഷമായി. ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.

ഇങ്ങനൊരു വീഡിയോ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ അഭിനയിച്ച സമയം മുതലുള്ള എല്ലാ സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നുമൊക്കെയുള്ള ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്ത് എടുത്ത് കറക്ടായി തന്നെ നിങ്ങള്‍ ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് സത്യം പറഞ്ഞാല്‍ എനിക്ക് പറയാന്‍ ഒന്നും കിട്ടുന്നില്ല. ഈ വീഡിയോ എങ്കിലും ഇട്ടിട്ടില്ലെങ്കില്‍ അത് കുറഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ടാണ് വന്നത്. എന്റെ ഓരോ ഫാന്‍സ് പേജും നിങ്ങളതില്‍ മെന്‍ഷന്‍ ചെയ്തത് ഞാന്‍ എണ്ണുകയായിരുന്നു.

എല്ലാവര്‍ക്കും നന്ദി. എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞാന്‍ മറുപടി കൊടുക്കാത്തവര്‍ പോലും എനിക്ക് സപ്പോര്‍ട്ട് തരുന്നുണ്ട്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ എവിടെ പോയാലും താരങ്ങളും അല്ലാത്തവരുമൊക്കെ ഒരുപാട് ഫാന്‍സ് ഫോളോ ഉള്ള ആളാണ് മൃദുല എന്ന് പറയാറുണ്ട്. അങ്ങനെ ഒക്കെ എത്തിച്ചത് നിങ്ങളാണ്. എന്റെ മനസ് നിറഞ്ഞിട്ടാണ് ഞാനിത് പറയുന്നത്. ഇത്രയും കാലം കൂടെ നിന്നതിന് ഒരുപാട് സന്തോഷം. ഇനിയും കൂടെ തന്നെ നില്‍ക്കണം.

Related posts