ഏട്ടൻ ഏതെങ്കിലും ഒരു ഹീറോയിന്റെ കൂടെ കൂടുതൽ ക്ലോസ് ആയിട്ട് അഭിനയിക്കുന്ന കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു വിഷമം വരും! മൃദുലയുടെ വാക്കുകൾ വൈറലാകുന്നു!

മിനിസ്ക്രീൻ താരങ്ങളും ദമ്പതികളുമായ മൃദുലയും യുവ കൃഷ്ണയും മലയാളികൾക്ക് വളരെ പ്രിയങ്കരരാണ്. ഇരുവരും സീരിയൽ രംഗത്ത് വളരെ സജീവമായുണ്ട്. ഇവർ വിവാഹിതരാവുന്നതിന് മുൻപേ തന്നെ മലയാളികളുടെ മനസ്സിലിടം നേടിയിരുന്നു. മൃദുലയുടെയും യുവയുടെയും മൃദ്‌വ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെയാണ് ഇവർ സമ്പാദിച്ചത്. രണ്ടുപേരുടെയും വീഡിയോകൾ വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. താരദമ്പതികളുടെ വിശേഷങ്ങളറിയാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.

അതേസമയം താൻ ഭയങ്കര പൊസസീവ് ആയ ഭാര്യയാണെന്ന് പറയുകയാണ് മൃദുല. ഞങ്ങൾ രണ്ടുപേരും ആക്ടേഴ്‌സ് ആണ്. ഞങ്ങളുടെ പ്രൊഫഷൻ അഭിനയമാണ് അതൊക്കെ എനിക്കറിയാം. എങ്കിലും ഏട്ടൻ ഏതെങ്കിലും ഒരു ഹീറോയിന്റെ കൂടെ കൂടുതൽ ക്ലോസ് ആയിട്ട് അഭിനയിക്കുന്ന കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു വിഷമം വരും, എത്രയൊക്കെ ആയാലും എന്റെ ഭർത്താവ് അല്ലേ.

അതിനുശേഷം ഫോൺ വിളിച്ചു പറയും ക്യാമറയുടെ മുൻപിൽ അഭിനയം ഒക്കെ ഓക്കെയാണ് അതിനുശേഷം കൂടുതൽ അടുപ്പവും സംസാരവും ഒന്നും വേണ്ടാന്ന്. ക്യാമറയുടെ മുൻപിൽ എന്ത് വേണമെങ്കിലും കാണിക്കാം എന്നുള്ളത് ഫ്രീഡവും അതിനുശേഷം ഉള്ളത് പൊസസീവ്‌നെസുമാണ് എന്നും മൃദുല പറയുന്നു.

Related posts