ടെലിഗ്രാമിലും തമിഴ് റോക്കേഴ്‌സിലുണ് ‘ഓപ്പറേഷൻ ജാവ’യുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കുറിപ്പ് പങ്കു വെച്ചു സംവിധായകൻ തരുൺ മൂർത്തി. സിനിമകളുടെ വ്യാജ പകർപ്പുകൾ എങ്ങനെ ഡൗണ്ലോഡ് ചെയ്യാം എന്നുൾപ്പെടെയുള്ള വീഡിയോ ചിലർ ചെറിയ കുട്ടികളെ ഉപയോഗിച്ച് യൂ ടൂബിൽ അപ് ലോഡ് ചെയ്തിരിക്കുകയാണ്. തരുൺ ഇത്തരം യൂ ട്യൂബ് ചാനലുകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഇത് പറഞ്ഞിരിക്കുന്നത്.
” ഈ കാര്യം ഞാൻ ഷെയർ ചെയ്യുന്നത് ഏറെ വിഷമത്തോടെ ആണ്. ഒരു മലയാളി 10 വയസ്സുകാരന്റെ ഒരു വീഡിയോ ആണ് 3 ദിവസം മുമ്പ് എന്റെ ശ്രദ്ധയിൽ പെടുന്നത്. നെറ്റിൽ നിന്നും ഓപ്പറേഷൻ ജാവ എങ്ങനെ ഡൗണ്ലോഡ് ചെയ്യാം എന്ന് ആ പയ്യൻ വിവരിക്കുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നത് ഏതോ വലിയ അണ്ണൻമാർ ആണ്.യൂ ട്യൂബിൽ അപ് ലോഡ് ചെയ്യുന്നതും അവർ തന്നെയാകണം. ഒരു തരം ഞെട്ടൽ ആയിരുന്നു അത് കണ്ടപ്പോൾ ഉണ്ടായത്.
ആ പത്ത് വയസ്സ് കാരനെ ഓർത്ത് മാത്രം മറ്റ് നടപടികൾക്കൊന്നും പോകാതെ ഞങ്ങൾ അത് യൂ ട്യൂബിൽ റിപ്പോർട്ട് ചെയ്തു നീക്കി. എന്നാൽ ഇപ്പോൾ വീണ്ടും യൂ ട്യൂബിൽ മറ്റൊരു പത്തു വയസ്സുകാരൻ ഓപ്പറേഷൻ ജാവ എങ്ങനെ ടെലിഗ്രാമിൽ നിന്ന് ഡൗണ്ലോഡ് ചെയ്യാം എന്ന് വളോഗ് ചെയ്തിരിക്കുന്നു .എന്ത് തരം വ്യവസായമാണിത്. സിനിമ നിങ്ങൾ കണ്ടില്ലെങ്കിലും സാരമില്ല. ചെയുന്നത് എന്താണ് എന്ന് പോലും അറിയാത്ത കുഞ്ഞുങ്ങളെ ദയവ് ചെയ്ത് ഇതുപോലെ ഉള്ള ക്രൈമുകൾക്ക് ഉപയോഗിക്കരുത്.” എന്ന് കുറിച്ചിരിക്കുകയാണ് തരുൺ മൂർത്തി .