BY AISWARYA
ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് മൗനി റോയ്. ഈയിടെ വിവാഹിതയായ താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കാശ്മീരില്‍ ഹണിമൂണ്‍ ആഘോഷിച്ച ചിത്രങ്ങളായിരുന്നു അത്.
മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും ഇക്കഴിഞ്ഞ ജനുവരി 27 ന് ഗോവയിലെ റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹിതരായത്.വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എങ്ങും വൈറലായിരുന്നു.
നാഗീന്‍ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.