സ്വന്തം വിവാഹം വീഡിയോകോളിൽ കണ്ട് വരൻ, വധുവിന് താലി ചാർത്തിയത് മാതൃസഹോദരി പുത്രി!

Marriage.image

വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ സ്വന്തം വിവാഹം കണ്ട് നവവരൻ .തന്റെ  സ്വയവരം ഏറ്റവും ആഘോഷമാക്കാനായിരുന്നു സുജിത്തിന്റെ പദ്ധതി.എന്നാല്‍ കോവിഡ് എന്ന മഹാമാരി എല്ലാം തകര്‍ത്തു. കോവിഡ് പിടിപെട്ടതോടെ സ്വന്തം വിവാഹത്തില്‍ സുജിത്ത് പങ്കെടുത്തത് വീഡിയോ കോളിലൂടെയാണ്. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ 11.30ന് ആയിരുന്നു വിവാഹം.

marriage
marriage

സുജിത്ത് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സുജിത്തിന്റെ കൂടെ ആയിരുന്നു കുടുംബവും.എന്നാല്‍ മൂന്നുമാസം മുന്‍പ് ആണ് മാവേലിക്കര ഓലകെട്ടിയമ്പലം  പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കതില്‍ സുദര്‍ശനന്റെയും കെ.തങ്കമണിയുടെയും മകള്‍ എസ്.സൗമ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്നാഴ്ച്ച മുന്‍പ് അവര്‍ നാട്ടിലെത്തി.

thali
thali

കൂടാതെ കോവിഡ് പരിശോധനക്ക് ശേഷം നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുമ്ബ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു. ക്വാറന്റീനില്‍ ആയതിനാല്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഇതോടെയാണ് നാട്ടിലുള്ള മഞ്ജുവിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. സുജിത്തിന്റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.ഒടുവില്‍ മണ്ഡപത്തിലെത്തിയ സൗമ്യയെ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുകയായിരുന്നു.

Related posts