സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്ണ. നടി ഇതിനോടകംതന്നെ അച്ഛനെ പോലെ തന്റെ പാഷനും അഭിനയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. താരം ഒരുപാട് ചിത്രങ്ങളിൽ നായികയായും സഹനടിയായുമൊക്കെ വേഷമിട്ടിട്ടുണ്ട്. അഹാനയുടേതായി കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് അഹാന. എന്നാൽ ചിലപ്പോൾ നടിക്ക് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് മാതൃദിനത്തിൽ അഹാന പോസ്റ്റ് ചെയ്ത കുറിപ്പാണ്. നടി പോസ്റ്റ് ചെയ്തത് അമ്മ സിന്ധു കൃഷ്ണ തന്നെയും സഹോദരിമാരെയും എടുത്തുനിൽക്കുന്ന ചിത്രങ്ങളാണ്.
മതേർസ് ഡേയ്, സംഭവബഹുലമായ ഈ ദിനത്തിൽ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാൻ ശ്രമിച്ചു. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാൻ കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അവർ എന്നെക്കാൾ എത്ര ചെറുതാണ്. എന്നാൽ മറ്റു കാര്യങ്ങളെ പോലെ അമ്മ അത് കൈകാര്യം ചെയ്തു. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകൾ എന്നാണ് അഹാന കുറിച്ചത്.