ചിത്രത്തിലുള്ളത് പ്രേക്ഷകമനസ്സ് കീഴടക്കിയ സുന്ദരിപ്പെണ്ണാണ്. ഈ താരം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ ഞൊടിയിടയിലാണ് ലൈക്കുകളുടെ എണ്ണം കൂടുന്നത്. ഈ കുട്ടിത്താരം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും അത്രത്തോളം ആഴത്തിലാണ് മലയാളികളുടെ ഹൃദയത്തിലിടം നേടിയത്. ആളെ കുട്ടിത്താരം എന്ന് പരിചയപ്പെടുത്തിയെങ്കിലും മലയാള സിനിമയുടെ മുൻ നിര നായികയാണ് ഈ സുന്ദരിക്കുട്ടി. ചിത്രത്തിൽ ഉള്ളത് സിനിമാപ്രേമികളുടെ സ്വന്തം അനു സിത്താരയാണ്. താരം തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചത് അമ്മയ്ക്ക് മാതൃദിനാശംസകൾ നേർന്നു കൊണ്ടാണ്.
അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുട്ടിക്കാല ചിത്രം അനു പങ്കിട്ടത്, അമ്മയുടെ കൈകളാണ് മറ്റാരേക്കാളും ആശ്വാസമേറിയത് എന്ന ക്യാപ്‌ഷനോടെയാണ്. ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. നടി മുൻപും തന്റെ കിട്ടിക്കാല ചിത്രവുമായി എത്തിയിരുന്നു.
നടി അന്ന് ഇൻസ്റ്റയിലൂടെ പങ്കുവെച്ചത് എൽകെജിയിൽ പഠിക്കുമ്പോൾ നൃത്ത മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഒരുങ്ങിയ സമയത്തുള്ള ചിത്രമാണ്. ആ ചിത്രം കണ്ട് അന്ന് ആരാധകർ പറഞ്ഞത് കണ്ണുകൾ കണ്ടാൽ പിടികിട്ടുമല്ലോ എന്നായിരുന്നു. അനു
ഇൻസ്റ്റയിൽ അനുദിനം ഓരോ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള താരമാണ്. താരം ഇടയ്ക്കിടെ വിവിധ വസ്ത്രങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം വൈറൽ ആയി മാറാറുമുണ്ട്.