വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചുള്ള പണം തട്ടല്‍ വ്യാപകമാകുന്നുവോ ?

profile

ഫേസ്ബുക്കിൽ വർധിച്ചുവരുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെയുള്ള യുദ്ധം കമ്പനി തുടങ്ങിയിട്ട് നാളുകളേറെയായി. എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ തിരിച്ചറിയേണ്ടതെന്നും മറ്റുമുള്ള മാർഗിർദ്ദേശങ്ങൾ ഫേസ്ബുക്ക് തന്നെ ഉപഭോക്താക്കളുമായി പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് എന്നത് ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരിടമാക്കി മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

fb profile
fb profile

ഇപ്പോളിതാ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച്‌ പണം തട്ടിയെടുക്കുന്ന അക്രമങ്ങള്‍ തോട്ടം മേഖലയിലും വ്യാപകമാകുന്നു. മറ്റുള്ളവരുടെ പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച്‌ വ്യാജ അക്കൗണ്ട് തയ്യാറാക്കുകയും ഇത്തരം അക്കൗണ്ടില്‍നിന്നും സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.

danger profile
danger profile

ഇത്തരത്തില്‍ പണം നഷ്ടമായ വീട്ടമ്മമാര്‍ അടക്കം നിരവധിപേരുടെ പരാതികളാണ് ലഭിച്ചിരിക്കുന്നത് .സമൂഹ മാധ്യമത്തിലൂടെ ആള്‍മാറാട്ടം നടത്തി പണം തട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും മറ്റും വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ പരിചയക്കാരില്‍ നിന്നും പണം തട്ടിയ സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.

 

Related posts