അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ട് അർജുൻ സോമശേഖരൻ

BY AISWARYA

നര്‍ത്തകിയും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യവുമായ സൗഭാഗ്യ വെങ്കിടേ ഷ്  അമ്മയായി.ഭർത്താവ് അർജുൻ അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്  അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്.

 

സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും വിശേഷം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ‘‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ –   എന്നാണ് താ രാകല്യാൺ കുറിച്ചു. അച്ഛനും അമ്മയും കുഞ്ഞുമുള്ള ഒരു വരച്ച ചിത്രവും താരാ കല്യാണ്‍ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

 

ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്.

ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗര്‍ഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യയും അര്ര്‍ജ്ജുനും ആരാധകരെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച്‌ അവരോളം തന്നെ ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.

നിറവയറുമായി അര്‍ജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സന്തോഷത്തിന്റെ 36 ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു, ട്രെന്‍ഡിനൊപ്പം,’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കു വച്ചത്.

 

Related posts