ഇനി കാർത്തികേയന് ബോക്സിങ് അറിയില്ലെന്ന് പറയാൻ പറ്റില്ല. വൈറലായി ലാലേട്ടന്റെ വീഡിയോ!

മലയാളികളുടെ അഭിമാന താരമാണ് മോഹൻലാൽ എന്ന ലാലേട്ടൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിൽ നിന്നും മരയ്ക്കാറും കടന്ന് ഇപ്പോഴിതാ ബറോസ് വരെ എത്തി നിൽക്കുകയാണ് ആ ജൈത്രയാത്ര. കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന നടനാണ് മോഹൻലാൽ എന്നത് മലയാളികൾക്ക് അറിയുന്നതാണ്. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയ്ക്കായി വേണ്ടിയുള്ള മോഹൻലാലിന്റെ പുതിയ പരിശീലനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. താരത്തിന്റെ ആരാധകരാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് മോഹൻലാലിന്റെ ബോക്സിങ് പരിശീലനം. പ്രിയദർശൻ ചിത്രത്തിൽ മുൻ ബോക്സിങ് ചാമ്പ്യനായി മോഹൻലാൽ വേഷമിടും എന്നാണ് റിപ്പോർട്ടുകൾ. ബോക്സിങിലെ വളരെ അടിസ്ഥാനപരമായ ലക്‌ഷ്യം ഉറപ്പിക്കുന്ന അടവുകളാണ് മോഹൻലാൽ ഈ വീഡിയോയിൽ അഭ്യസിക്കുന്നത്.ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെയും മോഹൻലാലിനൊപ്പം വീഡിയോയിൽ കാണാം. രാവണപ്രഭുവിലെ ബോക്സിങ് പഠിച്ചിട്ടില്ല എന്ന ഡയ്ലോഗ് കമന്റ് ചെയ്യുന്നവരും ഉണ്ട്. എന്ത് തന്നെയായാലും വീഡിയോ വൈറലായി കഴിഞ്ഞു.നിലവിൽ മോഹൻലാൽ ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.

ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളിൽ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ഞങ്ങൾ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അതിനാൽ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാൻ ഒന്ന് ശ്രമിച്ചു നോക്കുകയാണ് എന്നുമാണ് അന്ന് മോഹൻലാൽ പറഞ്ഞത്.

Related posts