അവര്‍ നമ്മുടെ പടയാളികളാണ്. നമുക്കൊരു യുദ്ധം ജയിക്കാനുണ്ട്! ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് പ്രമുഖ താരങ്ങൾ!

രാജ്യത്തിന്റെ പല ഭാഗത്തും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്ജിന്‍ ലഭ്യത ഉറപ്പ്‌ വരുത്തേണ്ടതും ജനങ്ങൾക്ക് നല്ല ചികിത്സ കിട്ടുവാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ആണ്. അത്‌ ചെയ്യാത്ത സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിന് പകരം ആളുകള്‍ ഡോക്ടര്‍മാരെ ആണ് ഉപദ്രവിക്കുന്നത്. രാജ്യം കോവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ മാനസികമായും ശാരീരികമായും ധാരാളം വെല്ലുവിളികൾ നേരിടുന്നവരാണ് ഡോക്ടര്‍മാര്‍.

അവർക്കെതിരെ ഉള്ള ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തില്‍ പങ്കാളികളായിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്നെഴുതിയ പോസ്റ്ററാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പൃഥ്വിരാജും ഡോക്ടര്‍മാരുടെ പ്രാധാന്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ‘അവര്‍ നമ്മുടെ പടയാളികളാണ്. നമുക്കൊരു യുദ്ധം ജയിക്കാനുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തൂ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. കൊറോണ എന്ന മഹാമാരിയെ നേരിയുന്ന യുദ്ധത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യം അവരുടെ യോദ്ധാക്കളായ ഡോക്ടര്‍മാരാണെന്ന് മനസിലാക്കിക്കൊടുക്കുകയാണ് പൃഥ്വിരാജ് ചെയ്യുന്നത്.

ഇപ്പോള്‍ മോഹന്‍ലാലും ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. നമുക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രം അപലനീയമാണെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അവര്‍ നമുക്ക് ഓരോത്തര്‍ക്കും നേണ്ടി ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മറക്കരുതെന്നും മോഹന്‍ലാല്‍ പറയുന്നു.കൊവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍. വളരെ ദുഷ്‌ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.’

Related posts