വീണ്ടും വൈറലായി ലാലേട്ടന്റെ വർക്ക്ഔട്ട് വീഡിയോ !

മലയാള സിനിമയിലെ താര രാജാവ് മോഹൻലാൽ അഭിനയം കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിച്ചുട്ടുണ്ട്. ലാലേട്ടൻ അഭിനയത്തോടൊപ്പം തന്റെ ശരീര സൗന്ദര്യവും എന്നും സംരക്ഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോകളും എന്നും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോളിതാ പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആയിരിക്കുകയാണ് മോഹൻലാലിന്റെ പുതിയ വർക്ക്ഔട്ട് വീഡിയോ. ഏവർക്കും പ്രചോദനമാണ് ഈ പ്രായത്തിലും ഉന്മേഷത്തോടെ ഓടി നടന്ന് വർക്ക് ഔട്ട് ചെയ്യുന്ന സൂപ്പർതാരം.

വീഡിയോയിൽ ലാലേട്ടന്റെ ഫിറ്റ്നസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വീഡിയോയിൽ കാണാം.പലവട്ടം തന്റെ മെയ് വഴക്കത്തിലൂടെ ആരാധകരെ വിസ്മയിപോയിച്ചിട്ടുണ്ട് ലാലേട്ടൻ. ആ മെയ് വഴക്കത്തിന്റെ കാരണമാകുന്ന തന്റെ പ്രായത്നങ്ങളെ കുറിച്ച് ഈ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.ശരീരത്തിന്റെയും മനസ്സിനെയും ചിട്ടയായ പരിശീലനം ആരോഗ്യത്തോടെ കാത്തു സൂക്ഷിമെന്നും അദ്ദേഹം പറഞ്ഞു.

Related posts