പാച്ചിക്കയ്ക്ക് ഇച്ചാക്കയുടെ കാര്യം മാത്രമേ നോക്കാൻ നേരമുള്ളൂ, എന്റെ കാര്യമൊന്നും നോക്കുന്നില്ല! മോഹൻലാൽ അന്ന് പറഞ്ഞ പരിഭവത്തെ കുറിച്ച് ഫാസിൽ!

മലയാള സിനിമയുടെ മുഖമുദ്രയാണ് മമ്മൂട്ടിയും മോഹൻലാലും. ഏകദേശം ഒരേസമയം അഭിനയരംഗത്തേക്ക് എത്തുകയും മലയാളസിനിമയുടെ വളർച്ചയിൽ തോളോട് തോൾ ചേർന്ന് നിന്ന് ഇരുവരും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സൗഹൃദവും സ്നേഹവുമെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഇരുവരും ഒരുമിച്ച് എത്തിയ ഹരികൃഷ്ണൻസ് പുറത്തിറങ്ങി 25 വർഷം പിന്നിടുകയാണ്. ഈ സമയം ഹരികൃഷ്ണൻസ് ചിത്രീകരണ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഫാസിൽ. ഷൂട്ടിങ്ങിനിടെ മോഹൻലാലിന്റെ ഭാഗത്തു നിന്നൊരു പരിഭവം ഉണ്ടായി എന്ന് ഓർത്ത് എടുക്കുകയാണ് ഫാസിൽ.

ഒന്ന് രണ്ട് സീനുകളിൽ മമ്മൂട്ടിയുടെ കോസ്റ്റ്യും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആ ഷർട്ട് ശരിയായില്ലല്ലോ, വേറെ നോക്ക് എന്ന് രണ്ടുമൂന്നു പ്രാവശ്യം ഞാൻ മമ്മൂട്ടിയോട് പറഞ്ഞു ഇതായിരുന്നു ആ പരിഭവത്തിന്റെ കാരണമായി മാറിയത്. പിറ്റേ ദിവസവും അത് ആവർത്തിക്കേണ്ടി വന്നപ്പോൾ മോഹൻലാൽ അവിടെ പാച്ചിക്കയ്ക്ക് ഇച്ചാക്കയുടെ കാര്യം മാത്രമേ നോക്കാൻ നേരമുള്ളൂ, എന്റെ കാര്യമൊന്നും നോക്കുന്നില്ലല്ലോ എന്ന് പറഞ്ഞുവെന്നാണ് ഫാസിൽ പറയുന്നത്.

അതേസമയം, അങ്ങനെയൊരു വർത്തമാനം വന്നതല്ലാതെ വേറൊന്നും അന്ന് സംഭവിച്ചിട്ടില്ല എന്നും ഫാസിൽ ഓർക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫാസിൽ ഹരികൃഷ്ണൻസ് ഓർമ്മകൾ പങ്കുവച്ചത്. മമ്മൂട്ടിയേയും മോഹൻലാലിനേയും ഒരുമിപ്പിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവർക്ക് എന്നോടൊരു സ്‌നേഹവും വിശ്വാസവും ഉണ്ടായിരുന്നു. ഞങ്ങൾ വെറും സുഹൃത്തുക്കൾ ആയിരുന്നില്ല. കുടുംബ സുഹൃത്തുക്കളായിരുന്നു എന്നും ഫാസിൽ പറഞ്ഞു.

Related posts