മലയാള സിനിമയിലെ താരരാജാക്കന്മാർ ആരൊക്കെയാണെന്ന് ചോദിച്ചാൽ ഒരു സംശയം കൂടാതെ പറയാൻ പറ്റും മമ്മൂട്ടിയും മോഹൻലാലും ആണെന്ന്. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ താരങ്ങൾക്കിടയിലും താരരാജാക്കന്മാർക്ക് നല്ല രീതിയിൽ ഒള്ള ബഹുമാനവും അവരുടെ താരാധിപത്യം കൂട്ടുന്നു . ഇതിൽ ഏറ്റവും രസകരവും മറ്റു ഫിലിം ഇൻഡസ്ട്രയിൽ ഉള്ളവർക്കു അസൂയയും ഉണ്ടാകുന്നത് അവർക്ക് ഇടയിൽ ഒള്ള നല്ല സുഹൃത്‌ബന്ധം ആണ് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകളാണ്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിനെ കുറിച്ച് താരം വാചലനായത്. മമ്മൂട്ടിയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. കിടു എന്നാണ് മോഹൻലാൽ മറുപടി നൽകിയത്.
ഇതു ആദ്യം ആയല്ല മോഹൻലാൽ അദ്ദേഹത്തെ കുറിച്ച് മനസ് തുറക്കുന്നത് . ഒരു പ്രമുഖ മാധ്യമത്തിനു കൊടുത്ത ആഭിമുഖ്യത്തിൽ മമ്മൂട്ടിക്കു മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ് ഒരു വടക്കൻ വീരഗാഥ,അമരം എന്നീ സിനിമകളിലേതെന്നും അതിൽ അമരം ആണ് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് എന്നും പറഞ്ഞിട്ടുണ്ട് കൂടാതെ ആരാധകരുടെ ചോദ്യത്തിനെല്ലാം താരം മറുപടി നൽകിയിട്ടുണ്ട്. മ്മൂട്ടിയെ കുറിച്ച് മാത്രമല്ല ശോഭന, ജഗതി ശ്രീകുമർ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ചും പ്രേക്ഷകർ ചോദ്യവുമായി എത്തിയിരുന്നു. ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി.
പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും അദ്ദേഹം വാചാലനായി .തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹൻലാൽ നൽകി സന്തോഷവാനാക്കിയാണ് മറുപടി നൽകിയത്. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ബോബനും മോളിയുമാണെന്നാണ് താരത്തിന്റെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങൾ എന്നും അദ്ദേഹം പങ്കുവെച്ചു