അത് കാത്തുസൂക്ഷിക്കുന്നതാണ് നടന്റെ ഏറ്റവും വലിയ ധര്‍മ്മം.എന്നാൽ അത് ചെയ്യുന്നത് മമ്മൂട്ടി മാത്രമാണ്! മനസ്സ് തുറന്ന് മോഹൻലാൽ!

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതം അൻമ്പതാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഏറ്റവും ചര്‍ച്ച ചെയ്യുന്ന കാര്യമാണ് ഈ പ്രായത്തിലും ഉള്ള അദ്ദേഹത്തിന്റെ സൗന്ദര്യവും ശാരീരികമായ ആരോഗ്യവും. മമ്മൂട്ടിയുടെ ശരീരത്തില്‍ യാതൊരു വിധ മാറ്റവും വര്‍ഷങ്ങളായി അദ്ദേഹത്തെ കണ്ട് വരുന്ന നമുക്ക് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഹെയർ സ്റ്റൈലിലും മുഖത്തും ചില മാറ്റങ്ങൾ വരുത്തുക എന്നല്ലാതെ മമ്മൂട്ടിയിൽ ഒരു മാറ്റവും ഇല്ല എന്നു തന്നെ പറയാം. ഇവയിൽ പലതും സിനിമയ്ക്ക് വേണ്ടിയുള്ളതുമാണ്. ഇപ്പോൾ മമ്മൂട്ടി തന്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ.

പടയോട്ടം എന്ന സിനിമയുടെ സമയത്ത് താന്‍ കണ്ട മമ്മൂട്ടിയും ഇപ്പോള്‍ ഉള്ള മമ്മൂട്ടിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതിന് കാരണം ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ്. ശരീരമാണ് ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത്. അത് മനസിലാക്കി കാലങ്ങളായ അത് ചിട്ടയോടെ കാത്ത് സൂക്ഷിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണ്. ഇക്കാര്യത്തില്‍ തനിക്ക് മമ്മൂട്ടിയോട് അതിയായ അസൂയയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ഗൃഹലക്ഷ്മി മാഗസിനില്‍ മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ എഴുതിയ ലേഖനത്തിലാണ് ഇ്ക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.‘ പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നീല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം.


ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്.’

Related posts