കുത്തിഒഴുകുന്ന പുഴയിൽ അതിസാഹസികമായി ചങ്ങാടം തുഴഞ്ഞ് ലാലേട്ടൻ!

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. തന്റെ അഭിനയ പാടവത്തിലൂടെ താരം തന്റെ പ്രശസ്തി ഇന്ത്യ ഒട്ടാകെ നേടി. ഇപ്പോഴിതാ
സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്, കുത്തിയൊഴുകുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴഞ്ഞു കൊണ്ട് പോകുന്ന മോഹൻലാലിന്റെ വിഡിയോയാണ്. ചെയ്യുന്ന ഓളവും തീരവും എന്ന പ്രിയദർശൻ സിനിമയുടെ ചിത്രീകരണത്തിനിടെ കാഴ്ചക്കാരിൽ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് വീഡിയോ വൈറലായിരിക്കുന്നത്.

എം.ടി വാസുദേവൻ നായരുടെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഈ പുതിയ ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയിൽ അനശ്വരമാ ക്കിയത് മധുവും ഉഷാനന്ദിനിയുമായിരുന്നു. മധുവിന് പകരക്കാരനായി മോഹൻലാൽ ചിത്രത്തിൽ എത്തുപ്പോൾ നബീസ ആരാണെന്ന കാര്യം അണിയറ പ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം സാബു സിറിലാണ് നിർവഹിക്കുന്നത്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എംടിയുടെ പത്ത് ചെറുകഥ കളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും എന്നാ ണ് വിവരം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.

Related posts