അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ലാലേട്ടൻ!

മലയാളികളുടെ പ്രിയതാരം മോഹൻലാൽ മാതൃദിനത്തിൽ എത്തിയത് തന്റെ അമ്മയ്ക്കൊപ്പമുള്ള ബാല്യകാല ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ്. ഈ മാതൃദിനം ഒട്ടുമിക്ക താരങ്ങളും കൊണ്ടാടിയത് അവരുടെ അമ്മമാർക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ്. ഇതിനോടകംതന്നെ കസേരയിലിരിക്കുന്ന അമ്മയ്ക്ക് അരികിൽ നിക്കർ ഇട്ടു നിൽക്കുന്ന കുട്ടി മോഹൻലാലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം വൈറലായി കഴിഞ്ഞിരിക്കുകയാണ്. താരരാജാവ് ചിത്രം പങ്കുവെച്ചത് ഹാപ്പി മദേഴ്സ് ഡേ എന്ന അടിക്കുറിപ്പോട് കൂടിയാണ്.

ഈ പോസ്റ്റിന് കമെന്റുമായി ആരാധകരും സഹതാരങ്ങളും അടക്കം ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. മേജർ രവി കുറിച്ചത് അമ്മയെ സ്നേഹം അറിയിക്കണം എന്നാണ്. എപ്പോഴും വാർത്തകളിൽ നിറയുന്ന ഒരു കാര്യമാണ് അമ്മയുമായുള്ള മോഹൻലാലിന്റെ ബന്ധം. താരത്തിന്റെ അമ്മ കുറച്ചുവർഷങ്ങളായി തളർന്നു കിടക്കുകയാണ്. അദ്ദേഹം തന്റെ സിനിമാ തിരക്കുകൾക്കിടയിലും അമ്മയോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. താരം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു കഴിഞ്ഞ ലോക്ഡൗൺ സമയം ചെലവഴിച്ചത്. അമ്മയെ മാസങ്ങളോളം ആ സമയത്ത് കാണാൻ കഴിയാത്തതിനെ ദുഃഖം താരം പങ്കുവെച്ചിട്ടുണ്ട്.

ലോകത്തെ എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും എന്നാണ് നടൻ ടൊവിനോ തോമസ് കുറിച്ചത്. മാതൃദിനാശംസകൾ പങ്കുവച്ചുകൊണ്ട് ഊർമ്മിള ഉണ്ണിയും റിമി ടോമിയും മുക്തയും എല്ലാം പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ഊർമ്മിള ഉണ്ണി തന്റെ അമ്മയുടെ പഴയൊരു ചിത്രമാണ് പങ്കുവെച്ചത്.

Related posts