മലയാള സിനിമയിലെ നടനവിസ്മയമാണ് മോഹൻലാൽ. മലയാളികൾ ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ മുൻപെ തന്നെ പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാൽ തന്റെ കൃഷി നടത്തുന്നത്. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും, വഴുതനയും, തക്കാളിയുമൊക്കെ താരത്തിന്റെ കൃഷിയിടത്തിലുണ്ട്.
ഇപ്പോഴിതാ താരം വീട്ടിലെ കൃഷിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ തന്നെ കൃഷി ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്താണ് താരം കൃഷിയിടത്തിൽ സജീവമായത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈന്നൈയിലായിരുന്ന മോഹൻലാൽ കൊച്ചിയിലേക്ക് തിരിച്ചെതിയ ശേഷം കൃഷിയില്‍ സജീവമാകുകയായിരുന്നു. തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളൊക്കെ താരം നേരത്തേ ആരാധകരുമായി പങ്കുവെച്ചിരുന്നു. തലയില്‍ തോര്‍ത്തും വെള്ള ഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടും ധരിച്ച് സാധാരണക്കാരൻ്റെ ലുക്കിലാണ് മോഹൻലാൽ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഇതിനുസമാനമായ ലുക്കിലാണ് താരമിപ്പോഴും എത്തിയിരിക്കുന്നത്. ലാലേട്ടന്റെ ഈ നാടന്‍ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ലൈക്കുകളും കമൻ്റുകളും ഷെയറുകളുമൊക്കെയായി തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. നീല ഷർട്ടും അതേ നിറത്തിലുള്ള കരയുള്ള കറുത്ത കൈലിമുണ്ടും തലയിൽ കെട്ടുമൊക്കെയായി കുറ്റിത്താടിയോടെയാണ് മോഹൻലാൽ പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.