“നല്ല ചുറുചുറുക്കുള്ള പയ്യനാ സാറേ.” ചിരി പടർത്തി മോഹൻകുമാർ ഫാൻസിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി

മോഹൻകുമാർ ഫാൻസ് എന്ന കുഞ്ചാക്കോ ബോബൻ-ജിസ്ജോയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മൂന്നാമത്തെ ടീസറും തമാശ നിറഞ്ഞ രംഗങ്ങളോടുകൂടിയതാണ്. ഈ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കുഞ്ചാക്കോ ബോബനും കെ.പി.എസ്.സി ലളിതയും രമേഷ് പിഷാരടിയുമാണ്. മോഹൻകുമാർ ഫാൻസ് വിജയിക്കാതെ പോയ ഒരു നടന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ള കഥയാണ്. ചിത്രത്തിലെ മറ്റു താരങ്ങൾ ശ്രീനിവാസൻ, മുകേഷ്, ആസിഫ് അലി, സിദ്ധിഖ്, കെപിഎസി ലളിത എന്നിവരാണ്. ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്.

 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയും, സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രിൻസ് ജോർജ്ജും ആണ്. നായികയായി എത്തുന്നത് പുതുമുഖം അനാർക്കലി ആണ്. ഒരു വർഷത്തോളം കൊവിഡ് 19നെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത് ഇപ്പോൾ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമാണ്. ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തിന്റെ ടീസറുമെല്ലാം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Related posts