മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന നടൻ ആണ്. മോഹൻലാൽ.അത്ഭുതപ്പെടുത്തുന്ന അഭിനയവും,ശരീര പരിവർത്തനവും എന്നും ലാലേട്ടനെ വ്യത്യസ്തനാക്കുന്നു. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതു രീതിയിൽ ഉള്ള വേഷപകർപ്പുകൾക്കും മടി കാണിക്കാൻ മനസില്ലാത്ത ഒരു നടൻ ആണ് ലാലേട്ടൻ.ഇപ്പോഴും ലാലേട്ടന്റെ മെയ്‌വഴക്കത്തിനു കാരണവും അദ്ദേഹത്തിന്റെ വർക്ക്ഔട്ട് തന്നെ ആണ്.
ഈ ലോക്ക് ഡൗണ് കാലത്തും ഒരു മുടക്കവും വരാതെ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുന്നുണ്ട്.വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോകൾ ഇടക്കിടെ ലാലേട്ടൻ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ളതും ആണ്. ചെന്നൈയിൽ ഉള്ള വീട്ടിൽ ആണ് താരം ഇപ്പോൾ ഉള്ളത്.
ചെന്നെെയിലെ വീടിന്‌റെ ബാല്‍ക്കണിയില്‍ നിന്ന് താരം വ്യായാമം ചെയ്യുന്നതിന്‌റെ വീഡിയോ സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്‌കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്നത്. കടലിന് അടുത്തായിട്ടാണ് ലാലേട്ടന്‌റെ ചെന്നെെയിലെ വീടുളളത്. താടി നീട്ടിയ ലുക്കിലാണ് പുതിയ വീഡിയോയില്‍ സൂപ്പര്‍ താരത്തെ കാണിക്കുന്നത്. ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ തുടങ്ങിയവരും മോഹന്‍ലാലിനൊപ്പം അവിടെയുണ്ട്.
അതേസമയം ആദ്യ സംവിധാന സംരംഭമായ ബറോസ് ആണ് സൂപ്പര്‍ താരത്തിന്‌റെതായി പുരോഗമിക്കുന്ന പുതിയ സിനിമ. ഗോവയില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പൃഥ്വിരാജും ലാലേട്ടനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം വിദേശ താരങ്ങളും മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസിന് പുറമെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട്, എമ്ബുരാന്‍ എന്നീ മോഹന്‍ലാല്‍ സിനിമകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2 ആണ് സൂപ്പര്‍താരത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
View this post on Instagram