കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ദിനംപ്രതി നമ്മുടെ നാട്ടിലും ഉയർന്ന പോസിറ്റീവ് നിരക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വ്യാപനം തുടരുന്നതിനിടെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി സിനിമാ താരം മോഹന്‍ലാല്‍ രംഗത്ത്. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് താരം ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.
നാടോടിക്കാറ്റ് എന്ന സിനിമയിലെ ഡയലോഗ് ഉപയോഗിച്ച് പോസ്റ്റര്‍ താരം ഷെയര്‍ ചെയ്തു. അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതിന്റെ കൂടെ ചിന്തിപ്പിക്കുന്നുകൂടിയുണ്ട് ചിത്രം.
മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹന്‍ലാല്‍ മലയാളികളോട് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൊവിഡ് വ്യാപനം കുറക്കാന്‍ വീട്ടിലിരിക്കാനാണ് മാധ്യമങ്ങളും സര്‍ക്കാരും പൊലീസുമെല്ലാം ജനങ്ങളോട് പറയുന്നത്. അധികൃതരെല്ലാം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമായി രംഗത്തുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിദിനം ൩൦൦൦൦ ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.