മോഡലും നടിയുമായ നിമിഷ ബിജോയെ പള്ളിയോടത്തില്‍ ആചാരം ലംഘിച്ച് കയറി എന്ന കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. നിമിഷയോടൊപ്പം ഉണ്ടായിരുന്ന പുലിയൂര്‍ സ്വദേശി ഉണ്ണിയേയും ജാമ്യത്തില്‍ വിട്ടു. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ജാമ്യത്തില്‍ പുറത്തെത്തിയ ശേഷം നിമിഷ പറഞ്ഞ വാക്കുകളാണ് . കുറ്റം ഏറ്റു പറഞ്ഞിട്ടും തനിക്ക് നേരെയുള്ള ഭീഷണിക്ക് കുറവില്ല. ചേച്ചിയെ ജയിലിലടച്ചോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്. ഒരു ഷെഡില്‍ തകര്‍ന്ന് കിടക്കുന്ന ഒരു വള്ളം കണ്ടപ്പോള്‍ കയറി ഫോട്ടോ എടുത്തതാണെന്നും അത് പള്ളിയോടം ആണെന്ന് അറിയില്ലെന്നും നിമിഷ പറയുന്നു.
‘എനിക്ക് തെറ്റ് മനസിലായി, ഞാന്‍ ദൈവത്തോട് മാപ്പും പറഞ്ഞു. ഫോട്ടോ ഡിലീറ്റും ചെയ്തു. എന്നിട്ടും വധഭീഷണിക്ക് മാത്രം കുറവില്ല. പുഴയുടെ സൈഡില്‍ വള്ളം കിടക്കുന്ന കണ്ടപ്പോള്‍ ഫോട്ടോയെടുത്തു. പലക ഇളകി കിടക്കുകയായിരുന്നു. പള്ളിയോടം ആണെന്ന് അറിയില്ലായിരുന്നു. ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു, പിറ്റേന്ന് മുതല്‍ തെറിവിളി ആയിരുന്നു. ഓതറയിലെ നാട്ടുകാര്‍ ആരും ഇതുവരെ ഇതുസംബന്ധിച്ച് എന്നെ വിളിച്ചിട്ടില്ല. വിളിക്കുന്നത് തിരുവല്ല, ആറന്മുള, പത്തനംതിട്ട എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് വിളിച്ച് തെറി വിളിക്കുന്നത്’, നിമിഷ പറയുന്നു.
‘പള്ളിയോടം ആണെന്ന് അറിയില്ലായിരുന്നു. എവിടെയും ഒരു ബോര്‍ഡ് പോലും ഉണ്ടായിരുന്നില്ല. തെറ്റ് മനസിലായി ദൈവത്തോട് മാപ്പ് പറഞ്ഞു. എന്നെ ജയിലില്‍ പിടിച്ചിട്ടു എന്നാണു പലരും പറയുന്നത്. എന്നെ ജയിലില്‍ ഒന്നും ഇട്ടില്ല. അറസ്റ്റ് ചെയ്തു, അപ്പോള്‍ തന്നെ ജാമ്യം കിട്ടി വീട്ടിലേക്ക് പോന്നു. സൈബര്‍ സെല്ലുമായി മുന്നോട്ട് പോകും. എന്നെ തെറിവിളി നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കും. ഇനി എവിടെയെങ്കിലും പോയി ഫോട്ടോയെടുക്കുന്നതിനു മുന്നേ ആരോടെങ്കിലും ചോദിക്കും’, നിമിഷ പറയുന്നു.